Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിലറിന് പകരം സിനിമ അപ്‌ലോഡ് ചെയ്ത് നിർമാതാക്കൾ

khali-the-killer

സിനിമയുടെ ട്രെയിലറിന് പകരം സിനിമ മുഴുവന്‍ അപ്‌ലോഡ് ചെയ്ത് അബദ്ധം പറ്റിയിരിക്കുകയാണ് സോണി പിക്ച്ചേർസിന്. ഖാലി ദ് കില്ലർ എന്ന സിനിമയ്ക്കാണ് ഇങ്ങനെയൊരു വലിയ അബദ്ധം സംഭവിച്ചത്.

KHALI THE KILLER 2018 TRAILER

ചിത്രത്തിന്റെ റെ‍ഡ് ബാൻഡ് ട്രെയിലറിന് പകരം സോണി പിക്ച്ചേർസ് അപ്‌ലോഡ് ചെയ്തത് മുഴുവൻ സിനിമയും. 89 മിനിറ്റ് 46 സെക്കൻഡുള്ള വിഡിയോ ആണ് യുട്യൂബിൽ അപ്‌ലോഡ് ആയത്. ജൂലൈ മൂന്നിനാണ് സംഭവം. മാത്രമല്ല അപ്‌ലോഡ് ചെയ്ത് ഏകദേശം എട്ടുമണിക്കൂറോളം ഇത് ഇന്റർനെറ്റിൽ ലഭ്യവുമായിരുന്നു.

മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതോടെയാണ് സോണി പിക്ച്ചേർസ് കാര്യം അറിയുന്നത്. ഉടൻ തന്നെ സിനിമ നീക്കം ചെയ്യുകയായിരുന്നു.

ജോൺ മാത്യൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ആഗസ്റ്റ് മാസമാണ് തീരുമാനിച്ചിരിക്കുന്നത്.