പാമ്പിനെയും തേളിനെയും എട്ടുകാലിയെയുമൊക്കെ ചില മനുഷ്യർ പുറംരാജ്യങ്ങളില്‍ ഭക്ഷണമാക്കുന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. ഇവിടെ എട്ടുകാലിയെയും തേളിനെയും ഭക്ഷണമാക്കുകയാണ് ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി.
നടി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ എന്ന സിനിമയുടെ പ്രചാരണവുമായി അനുബന്ധിച്ചാണ് ഇങ്ങനെയൊരു കുക്കറി ഷോ നടി സംഘടിപ്പിച്ചത്. സിനിമയിലെ അണിയറപ്രവർത്തകരും ആഞ്ജലീനയുടെ കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണം രുചിക്കുകയും ചെയ്തു. കംബോഡിയയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
യുദ്ധസമയങ്ങളിൽ പട്ടിണികിടക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ചിലർ ജീവൻ നിലനിർത്തുന്നതെന്ന് നടി പറയുന്നു.