Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിക്ക് 2000 രൂപ, ശ്രീദേവിക്ക് 5000

sridevi-rajn

ഇന്ത്യൻ സിനിമയിലെ തന്നെ ലേഡി സൂപ്പർസ്റ്റാര്‍ ആയിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായ നടിയുടെ വിയോഗത്തില്‍ നിന്നും സിനിമാലോകം ഇതുവരെയും മുക്തരായിട്ടില്ല.

മൂന്ന്ര് മുടിച്ച് എന്ന തമിഴ് സിനിമയിലായിരുന്നു ശ്രീദേവി ആദ്യമായി നായികാവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിലൂടെ താരത്തിന് സംവിധായകനായ കെ ബാലചന്ദ്രര്‍ നല്‍കിയത് 5000 രൂപയായിരുന്നു. 

രജനീകാന്തിനും കമല്‍ഹസനുമൊപ്പം അഭിനയിക്കാനുള്ള അവസരവും ശ്രീദേവിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ രജനീകാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം താരത്തിന് ലഭിച്ചിരുന്നു. രജനീകാന്തിന് 2000 രൂപ, കമൽഹാസന് 30,000 രൂപ.

കമല്‍ഹസന്‍ നേരത്തെ തന്നെ സിനിമയിൽ എത്തി താരമായി കഴിഞ്ഞിരുന്നു. തുടക്കക്കാരനായിരുന്നു അന്ന് രജനീകാന്ത്. പ്രതിഫലത്തിന്റെ കാര്യത്തിലെ ഏറ്റക്കുറച്ചിലിന് പിന്നിലെ പ്രധാന കാരണവും അതായിരുന്നു.

‘രജനീകാന്ത് വളരെ പെട്ടെന്ന് തന്നെ അമ്മയുമായി കൂട്ടായി. മകനെപ്പോലെയായിരുന്നു അമ്മ രജനിയെ കരുതിയത്. തനിക്കും കമലിനെപ്പോലെ വലിയ താരമാകണമെന്ന് രജനി അമ്മയോട് പറയുമായിരുന്നു. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി രജനി മാറുമെന്ന് അന്നേ അമ്മ പറയും. രജനിക്ക് എങ്ങനെയും 30,000 രൂപ പ്രതിഫലം മേടിച്ചാൽ മതിയെന്നായിരുന്നു.’–ശ്രീദേവി മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.

Your Rating: