Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയുടെ വലിയ സ്വപ്നമായിരുന്നു അത്: ജയപ്രദ

jayaprada-jhanvi

പ്രേക്ഷകന്റെ ഓര്‍മകളിലേക്കു ശ്രീദേവി നടന്നു കയറുന്നത് തന്റെ വലിയൊരു സ്വപ്നം സ്വപ്നമായി തന്നെ അവശേഷിപ്പിച്ചാണ്. മകളായ ജാൻവി കപൂറിനെ നായികയാക്കുകയെന്ന ആഗ്രഹം സഫലീകരിക്കാനാകാതെയാണ് അവർ വിട വാങ്ങുന്നത്. ‌‌‌ശ്രീദേവിയുടെ വലിയ സ്വപ്നമായിരുന്നു മകളുടെ സിനിമാ അരങ്ങേറ്റമെന്ന് സുഹൃത്തും നടിയുമായ ജയപ്രദ പറഞ്ഞു.

ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകന്‍ മോഹിത് മര്‍വായുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. ഇളയമകൾ ഖുശി കപൂർ ആണ് ഒപ്പമുണ്ടായിരുന്നത്. ആദ്യമായി നായികയായി എത്തുന്ന ധടക്ക് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്ക് മൂലമാണ് ജാൻവിക്ക് വരാൻ സാധിക്കാതിരുന്നതും. 

ഒരുകാലത്ത് ബദ്ധവൈരികളായിരുന്ന ജപ്രദയും ശ്രീദേവിയും ഏറെ വർഷങ്ങൾക്ക് ശേഷമാണ് സുഹൃത്തുക്കളായി മാറുന്നത്. ജീവിതത്തിൽ നാണക്കാരിയും വളരെ അടക്കമുള്ള വ്യക്തിയുമായിരുന്നു ശ്രീദേവിയെന്ന് ജയപ്രദ പറയുന്നു. ‘സംവിധായകൻ പറയുന്ന നിര്‍ദ്ദേശങ്ങൾ മാത്രം അനുസരിക്കും, സ്ക്രീനില്‍ പക്ഷേ അവരുടെ പ്രകടനം രാഞ്ജിയെപ്പോലെ ആയിരുന്നു.’–ജയപ്രദ പറഞ്ഞു.

‘എന്റെ മകൻ സിദ്ധാർത്ഥിന്റെ വിവാഹം ക്ഷണിക്കാൻ ശ്രീദേവിയുടെ വീട്ടിൽ പോയിരുന്നു. അവർ കുടുംബവുമായി വിവാഹത്തിന് എത്തുകയും ചെയ്തു. മകൾ ജാൻവിയുടെ ആദ്യ ചിത്രം കാണണമെന്ന് അവർക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എല്ലാം വിധി. ഇത്രപെട്ടന്ന് വിട്ട്പിരിയുമെന്ന് ഓർത്തില്ല. എന്നും ചിരിക്കുന്ന മുഖമാണ് ഓർമവരുക.’–ജയപ്രദ പറഞ്ഞു.

Your Rating: