ദുബായിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടി. സംഭവം നടന്ന ശേഷം ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിനെ കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി നടൻ അദ്നൻ സിദ്ദിഖി. പാക്ക് താരമായ അദ്നാൻ മോം എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം അഭിനയിച്ചിരുന്നു.
ദുബായിലായിരുന്ന അദ്നാൻ ഒരു മാധ്യമപ്രവർത്തകൻ വഴിയാണ് ശ്രീദേവിയുെട മരണവാർത്ത അറിയുന്നത്. സംഭവം അറിഞ്ഞ ശേഷം ഉടൻ തന്നെ ബോണി കപൂറിനെ വിളിച്ചു. തുടർന്ന് ശ്രീേവി താമസിക്കുന്ന ഹോട്ടലിലേക്ക് പായുകയായിരുന്നു.
‘ഏകദേശം 11 മണി. ഹോട്ടലിലെത്തിയ എന്നെ മുകളിലത്തെ നിലയിലേക്ക് കയറ്റിയില്ല. അവിടെ അപ്പോൾ അന്വേഷണം നടക്കുകയായിരുന്നു. ബോണി സാറും ദുബായി പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഞാൻ ലോബിയിൽ തന്നെ ഒരുമണിക്കൂറോളം കാത്തിരുന്നു. ’
‘നടപടി ക്രമങ്ങൾ പൂര്‍ത്തിയായ ശേഷം ബോണി സാർ എന്നെ മുകളിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കുടുംബമായിരുന്നു ഒപ്പമുണ്ടായിരുന്നത്. അദ്ദേഹം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ആശ്വസിപ്പിക്കാനാകാത്ത വിധം കൊച്ചുകുഞ്ഞിനെപ്പോെല പൊട്ടിക്കരഞ്ഞു. രാവിലെ അഞ്ച് മണി വരെ ഞാൻ അദ്ദേഹത്തിനൊപ്പംനിന്നു. മാനസികമായും തളർന്ന നിലയായിരുന്നു ബോണി സാർ. അദ്ദേഹത്തോട് വിശ്രമിക്കാനാവശ്യപ്പെട്ട ശേഷം അവിടുന്ന് തിരിച്ചു.’–അദ്നാന്‍ പറഞ്ഞു.
അതേസമയം മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ.
ബോണി കപൂറിൽ നിന്നു ദുബായ് പൊലീസ് മൊഴിയെടുത്തു. ശ്രീദേവിയുടെ മറ്റു കുടുംബാംഗങ്ങളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ആരായുന്നുണ്ട്. ഹൃദയാഘാതം മൂലമാണു നടി മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചയോടെയാണു മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.
ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബൈയിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതില്‍ പലര്‍ക്കും ദുബൈ വിടാനാകൂ. ഇതിനുള്ള നിര്‍ദ്ദേശം പൊലീസ് ഇവര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട്. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. അതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിലും അന്തിമ തീരുമാനം ഉണ്ടാകൂ.