‘ഗീത പ്രഭാകർ’ ഇപ്പോൾ സന്തോഷവതിയാണ്. മകൻ മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാൻ കഴിയാത്ത നിരാശയിൽ ജോലി ഉപേക്ഷിച്ച് പോയ ഗീത പ്രഭാകർ, ദൃശ്യം 2–വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്പോൾ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താൻ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിയ

‘ഗീത പ്രഭാകർ’ ഇപ്പോൾ സന്തോഷവതിയാണ്. മകൻ മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാൻ കഴിയാത്ത നിരാശയിൽ ജോലി ഉപേക്ഷിച്ച് പോയ ഗീത പ്രഭാകർ, ദൃശ്യം 2–വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്പോൾ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താൻ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗീത പ്രഭാകർ’ ഇപ്പോൾ സന്തോഷവതിയാണ്. മകൻ മരിച്ച തീവ്രദുഃഖവും പേറി കൊലയാളിയെ കീഴടക്കാൻ കഴിയാത്ത നിരാശയിൽ ജോലി ഉപേക്ഷിച്ച് പോയ ഗീത പ്രഭാകർ, ദൃശ്യം 2–വിലൂടെ പ്രതികാരദാഹിയായി തിരികെവരുമ്പോൾ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താൻ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗീത പ്രഭാകർ’ ഇപ്പോൾ സന്തോഷവതിയാണ്. മകൻ മരിച്ച തീവ്രദുഃഖവും പേറി, കൊലയാളിയെ കീഴടക്കാൻ കഴിയാത്തത്തിന്റെ നിരാശയിൽ ജോലി ഉപേക്ഷിച്ചു പോയ ഗീത പ്രഭാകർ ദൃശ്യം 2 ലൂടെ പ്രതികാരദാഹിയായി തിരികെവരുമ്പോൾ പ്രേക്ഷകരുടെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ടെങ്കിലും താൻ ചെയ്ത കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ സന്തോഷത്തിലാണ് നടി ആശ ശരത്ത്. തമിഴ് സിനിമയുടെ ലൊക്കേഷനിൽ ആയതിനാൽ ദൃശ്യം 2 കാണാൻ കഴിഞ്ഞില്ലെങ്കിലും അഭ്യുദയകാംക്ഷികളുടെ ഫോൺകോളുകളിലൂടെയും മെസേജുകളിലൂടെയും സോഷ്യൽ മീഡിയ നിറയുന്ന അഭിപ്രായ പ്രകടനങ്ങളിലൂടെയും ദൃശ്യം 2 വൻ വിജയമായെന്ന് അറിഞ്ഞതിൽ ഹൃദയം നിറയുകയാണെന്ന് ആശാ ശരത്ത് പറയുന്നു. ദൃശ്യം റിലീസ് ചെയ്തപ്പോഴും ഇപ്പോൾ ദൃശ്യം 2 റിലീസ് ചെയ്തപ്പോഴും ആദ്യം വിളിച്ച് സന്തോഷം പങ്കുവച്ചത് ലാലേട്ടൻ ആണെന്നും ആശാ ശരത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു.

∙ ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ചിരുന്നോ?

ADVERTISEMENT

സ്ക്രിപ്റ്റ് വായിച്ചപ്പോൾ സിനിമ വിജയിക്കും എന്ന് അറിയാമായിരുന്നു. വളരെ ശക്തമായ ഒരു കഥയും തിരക്കഥയുമായിരുന്നു. ദൃശ്യം ആദ്യഭാഗത്തിന്റേതും അങ്ങനെതന്നെയായിരുന്നു. എന്നാലും ഇത്തരമൊരു വിജയം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം ആദ്യ ഭാഗം എടുക്കുമ്പോഴും ആ സിനിമ ഒരു നാഴികക്കല്ലാകാൻ പോകുന്നു എന്നു കരുതിയില്ല. അത്തരമൊരു വിജയിച്ച സിനിമയുടെ രണ്ടാം ഭാഗം എടുക്കുമ്പോൾ ശരിക്കും പേടി ഉണ്ടായിരുന്നു. കാരണം ജോർജുകുട്ടിയും റാണിയും വരുണും ഗീതാ പ്രഭാകറും സഹദേവനുമൊക്കെ മലയാളികളുടെ മനസ്സിൽ അത്രമേൽ പതിഞ്ഞ കഥാപാത്രങ്ങളാണ്. ഇവരെല്ലാം ഏഴു വർഷം കഴിഞ്ഞു വീണ്ടും വരുമ്പോൾ വളരെ ശക്തമായിത്തന്നെ തിരിച്ചു വന്നില്ലെങ്കിൽ അതൊരു പരാജയമാകും.

പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. ദൃശ്യം 2 നെ ക്കുറിച്ചുള്ള അഭിപ്രായവും അനുമോദനങ്ങളും ഫോണിൽ മലവെള്ളപ്പാച്ചിൽ പോലെ വരികയാണ്. സന്തോഷം കൊണ്ട് മനസ്സു നിറയുന്നു. ഞാൻ പടം കണ്ടിട്ടില്ല, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലാണ്. വീട്ടിൽ തിരിച്ചെത്തിയിട്ടു വേണം കുടുംബത്തോടൊപ്പം ദൃശ്യം 2 കാണാൻ. സിനിമ ഇറങ്ങി പിറ്റേന്നുതന്നെ ലാലേട്ടൻ വിളിച്ച് വിജയാഹ്ളാദം പങ്കുവച്ചിരുന്നു, ഒന്നാം ഭാഗം കഴിഞ്ഞപ്പോഴും ആദ്യം വിളിച്ചത് ലാലേട്ടനാണ്. ലാലേട്ടൻ വിളിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.

∙ മകനെ നഷ്ടപ്പെട്ട അമ്മ വീണ്ടും വരുമ്പോൾ?

ഞാൻ ഒരു അമ്മയായതുകൊണ്ടു തന്നെ, ‘മകനെ നഷ്ടപ്പെട്ട അമ്മ’ എന്നുള്ളത് ഉള്ളുലച്ച ഒരു കഥാപാത്രമായിരുന്നു. ഒരു റോൾ വീണ്ടും ചെയ്യുമ്പോൾ ഏഴു വർഷം മുൻപ് ചെയ്ത അതേ ഫീലിങ്ങും വികാരങ്ങളും കൊണ്ടുവരണം. ആദ്യ ഭാഗത്തിൽ മകൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത അമ്മയുടെ അങ്കലാപ്പും നിരാശയുമായിരുന്നു പ്രേക്ഷകർ സിനിമയിലുടനീളം കണ്ടത്. ഒടുവിൽ മകൻ ഇല്ല എന്നറിയുമ്പോൾ അവർ തളർന്നുപോവുകയാണ്. ഒരു പൊലീസ് ഓഫിസർ ആയിരിക്കുമ്പോൾത്തന്നെ ഒരു സ്ത്രീയും അമ്മയുമായ അവർ മകന്റെ തിരോധാനത്തിനിടയാക്കിയവരോട് നിയമത്തിന്റെ പരിധികൾ വിട്ട് പ്രതികരിക്കുകയാണ്, ഒടുവിൽ നിരാശയിലും ദുഃഖത്തിലും എല്ലാം ഉപേക്ഷിച്ചു പോകുന്നു.

ADVERTISEMENT

പക്ഷേ ആ അമ്മയുടെ വേദന മാത്രം തീരില്ലല്ലോ. രണ്ടാം ഭാഗത്തിൽ, ഏഴു വർഷം മനസ്സിൽ കൊണ്ടു നടന്ന വ്യഥയും പ്രതികാരദാഹവും കൊണ്ട് ഉറച്ച മനസ്സുമായി ഗീത തിരികെവരികയാണ്. ഏഴു വർഷം അവർ തിരശ്ശീലയ്ക്കു പിന്നിലിരുന്നു കരുക്കൾ നീക്കുകയായിരുന്നു. തോമസ് ബാസ്റ്റിൻ എന്ന സുഹൃത്തായ പൊലീസ് ഓഫിസറിനു പിന്നിൽ നിന്ന് കേസ് അന്വേഷണം നടത്തിയത് മകനെ നഷ്ടപ്പെട്ട ആ 'അമ്മ തന്നെയാണ്. ഞാൻ ആലോചിച്ചിട്ടുണ്ട് എങ്ങനെയാണ് ഈ ഗീത പ്രഭാകറിന് ഉറങ്ങാൻ പറ്റുക, ഞാൻ ആണെങ്കിൽ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന്.

അങ്ങനെ ഒരുപാട് സങ്കടങ്ങളും കടുത്ത വൈരാഗ്യവുമുള്ള ഒരു സ്ത്രീ തിരിച്ചു വരുമ്പോൾ അത് എനിക്ക് അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്നു സംശയമുണ്ടായിരുന്നു. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തും എന്നെ എന്തുകൊണ്ടു തെരഞ്ഞെടുത്തു എന്നു ഞാൻ ചോദിച്ചിട്ടുണ്ട് . അന്നു ഞാൻ ടിവി സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു. പക്ഷേ ജീത്തു സാറും ലാലേട്ടനും ഇത് ആശ ചെയ്താൽ ശരിയാകും എന്ന് ആത്മവിശ്വാസം പകർന്നു തന്നു. എനിക്ക് ഇങ്ങനെ ഒരു കഥാപാത്രം അഭിനയിക്കാനുള്ള അവസരം തന്നതിനും മലയാളികളുടെ മനസ്സിൽ ഒരു ഇടം നേടിത്തന്നതിനും ജീത്തു സാറിനോടും ലാലേട്ടനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു

∙ മോഹൻലാൽ ഫാൻസിനെ ദേഷ്യം പിടിപ്പിച്ച തല്ല്?

അയ്യോ! അതിനെപ്പറ്റി ഓർക്കാൻ പോലും എനിക്കു കഴിയുന്നില്ല. ഗീത പ്രഭാകർ ജോർജുകുട്ടിയെ അടിക്കുന്ന സീൻ ആണ്. ഗീതാപ്രഭാകർ ആണ് ഈ കാലമത്രയും തോമസ് ബാസ്റ്റിന്റെ പുറകിൽനിന്ന് കേസന്വേഷണം നടത്തുന്നത്. അതിന്റെ പരിസമാപ്തി ആകുന്ന സമയമാണ്. എല്ലാം വെളിപ്പെടുന്ന സമയത്തുപോലും ധ്യാനത്തിനു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരക്ഷോഭമാണ് അടിയായി പുറത്തു വരുന്നത്. അതു കേട്ടാൽ ആരായാലും അടിച്ചു പോകും.

ADVERTISEMENT

പക്ഷേ ‘ആശാ ശരത്തിനു’ കയ്യും കാലും വിറച്ചിട്ട് കൈ പൊങ്ങുന്നില്ല. പ്രതിമ പോലെ നിൽക്കുന്ന അവസ്ഥയിലായിരുന്നു. ഞാൻ പല പ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കിക്കൂടേ, ഒരു ചീത്ത പറച്ചിലിൽ നിർത്തിക്കൂടേ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണമെന്ന് അവർക്കു നിർബന്ധമായിരുന്നു. ഞാൻ ‘എടാ’ എന്ന് വിളിക്കുന്നുണ്ട്. അതുപോലും ‘ആശ’ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നു.

പക്ഷേ ലാലേട്ടൻ ആണ് ആത്മവിശ്വാസം പകർന്നത്. ‘ഇത് ജോർജുകുട്ടിക്ക് ആവശ്യമല്ലേ? ജോർജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓർത്തുനോക്കൂ’. അതുപോലെ സിദ്ദീഖ് ഇക്കയും ധൈര്യം പകർന്നു, അങ്ങനെയാണ് ആ അടി സംഭവിച്ചത്. അടിച്ചു കഴിഞ്ഞു ഞാൻ ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു. അപ്പോഴും ലാലേട്ടൻ പറഞ്ഞത് ‘എന്താണ് ആശാ, ഇത് ഇത് കഥാപാത്രങ്ങളല്ലേ, നമ്മൾ ചെയ്യുന്നത് നമ്മുടെ ജോലിയല്ലേ’ എന്നാണ്. ഞാൻ അദ്ദേഹത്തെ പിടിച്ചു തള്ളുന്നുണ്ട്, ചീത്ത പറയുന്നുണ്ട്, ആ സമയത്തൊക്കെ ലാലേട്ടൻ തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. അദ്ദേഹത്തിന് ജോലിയോടുള്ള പ്രതിബദ്ധത കാണേണ്ടതു തന്നെയാണ്, കൂടെയുള്ളവരെയും പിന്തുണച്ച് ചേർത്തുനിർത്തുന്ന സ്വഭാവം അദ്ദേഹത്തോടുള്ള ബഹുമാനവും ആരാധനയും കൂടുകയാണു ചെയ്തത്. പിന്നെ മോഹൻലാൽ ഫാൻസ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോർജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവർക്കുണ്ട്.

∙ വീണ്ടും ദൃശ്യത്തിന്റെ സെറ്റിൽ എത്തിയപ്പോൾ എങ്ങനെ തോന്നി?

കോളജിലെ റീയൂണിയൻ പോലെയാണു തോന്നിയത്. കുടുംബത്തിലേക്കു മടങ്ങി വന്നതുപോലെ. ഓരോരുത്തരെയും കാത്തിരുന്ന് വരവേറ്റാണ് കൊണ്ടുപോയത്. ലാലേട്ടനെ ഇടയ്ക്കു കണ്ടിരുന്നു ചില ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ പെയർ ആയി അഭിനയിച്ചിരുന്നു. പക്ഷേ ബാക്കിയുള്ളവരെ വളരെനാൾ കൂടിയാണ് കണ്ടത്. പിന്നെ വരുണിനെ കാണാൻ കഴിഞ്ഞില്ല. എല്ലാവരുമായി ഒത്തുചേർന്നത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. ഞങ്ങൾ എല്ലാം ഇപ്പോൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. ജീത്തു സാറിന്റെ ഭാര്യയും ഉണ്ടായിരുന്നു. എല്ലാവരെയും വീണ്ടും കണ്ടത് വല്ലാത്ത ഫീലിങ് ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എല്ലാവരുമായും ഒരുപാട് അടുത്താണ് പിരിഞ്ഞത്.

∙ സിനിമ റിലീസ് ചെയ്തതിനു ശേഷം കിട്ടിയ പ്രതികരണങ്ങൾ?

ഞാനിപ്പോൾ തമിഴ്നാട്ടിലുള്ള ഒരു ലൊക്കേഷനിൽ ആണ്. ഇവിടെപ്പോലും എല്ലാവരും സിനിമ കണ്ടിരിക്കുന്നു, എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഷൂട്ട് ഉള്ളതുകൊണ്ട് ഫോൺ മിക്കവാറും ഓഫ് ചെയ്തു വയ്ക്കേണ്ടി വരികയാണ്, അത്രത്തോളം ഫോൺ കോളുകൾ വരുന്നുണ്ട്.

എല്ലാവർക്കും ഒരുമിച്ച് ദൃശ്യം 2 കാണാൻ പറ്റിയത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു ദിവസം കൊണ്ടു തന്നെ വലിയ റെസ്പോൺസ് ആണ് കിട്ടിയത്, ലോകമെമ്പാടുമുള്ള മലയാളികൾ കൂടാതെ തെലുങ്ക്, കന്നഡ പ്രേക്ഷകരും കണ്ടിട്ട് അഭിപ്രായം പറയുന്നുണ്ട്. ദൃശ്യത്തിന്റെ കന്നഡ റീമേക്കിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും സ്നേഹം കണ്ടു മനസ്സ് നിറയുകയാണ്. ഇത്രയും വർഷവും ഗീതാ പ്രഭാകർ എന്ന കഥാപാത്രം എല്ലാവരുടെയും മനസ്സിൽ ഉണ്ടെന്നറിഞ്ഞത് വലിയ സന്തോഷം തരുന്നു. ഞാനും ആ കഥാപാത്രത്തെ മറന്നിട്ടില്ല, കാരണം ദിവസവും ഒരാളെങ്കിലും ആ കഥാപാത്രത്തെപ്പറ്റി എന്നോടു ചോദിക്കാറുണ്ട്. അത്രമാത്രം പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ഒരു കഥാപാത്രമായിരുന്നു അത്. ശരിക്കും എനിക്ക് പൊലീസുകാരെ കണ്ടാൽ ഇപ്പോഴും പേടിയാണ്, ആ ഞാനാണ് മറ്റുള്ളവരെ വിറപ്പിക്കുന്ന പൊലീസുകാരിയായത് എന്നുള്ളത് എന്നെ ചിലപ്പോൾ അദ്ഭുതപ്പെടുത്താറുണ്ട്.

∙ വരുൺ പ്രഭാകർ എന്ന മകൻ?

വരുൺ എന്നു പറയുന്ന ഒരാൾ ഇല്ല എന്നേയുള്ളൂ, പറയുന്നതും ചെയ്യുന്നതും എല്ലാം വരുണിനു വേണ്ടിയല്ലേ. ആദ്യത്തെ സിനിമ കണ്ടാൽ മനസ്സിലാകും വരുണും ഞാനുമായി കോംബിനേഷൻ സീനില്ല സിനിമയിൽ. ഒരു ഫോട്ടോ കാണുന്ന സീൻ മാത്രമേ ഉള്ളൂ. പക്ഷേ എത്രയോകാലമായി എന്നോടൊപ്പം അഭിനയിച്ച ഒരാളെപ്പോലെ തോന്നുന്നു, അല്ലെങ്കിൽ എനിക്ക് മകനേപ്പാലെ തന്നെയാണ് തോന്നാറ്. ഇത്തവണയും എന്റെ മകൻ നഷ്ടപ്പെട്ട ഫീലിങ് തന്നെയായിരുന്നു. വരുൺ സിനിമയിൽ ഇല്ലെങ്കിലും, എവിടെയോ ഉള്ളതുപോലെയുള്ള തോന്നലാണ്. സിനിമ മുഴുവൻ വരുണിനെക്കുറിച്ചുള്ള ചർച്ച ആണല്ലോ. അതൊക്കെ ജീത്തു സാറിന്റെ ബ്രില്യൻസ് എന്നേ പറയാനുള്ളൂ.

∙ സിനിമ കണ്ടിട്ട് ഒരു അമ്മയുടെ റെസ്പോൺസ് കണ്ടിരുന്നു.

അയ്യോ ഞാനും കണ്ടിരുന്നു, എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടാണ് ഞാൻ അതു ഷെയർ ചെയ്തത്. അതുപോലെ ലാലേട്ടനെ അടിച്ച സീൻ കണ്ടിട്ട് ഒരുപാട് അഭിപ്രായങ്ങൾ വരുന്നുണ്ട്. അത് ആ കഥാപാത്രത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്. ആശയെയല്ല അവർ വെറുക്കുന്നത്, ഗീത പ്രഭാകറിനെയാണ്. എന്റെ അമ്മ പോലും എന്നോട് പറഞ്ഞു ‘എന്തൊക്കെയായാലും ആശേ നീ അടിച്ച അടി ഉണ്ടല്ലോ അതു കൊണ്ടത് എന്റെ മുഖത്താണ്’ എന്ന്. പലരും പറഞ്ഞു ആ അടി ഓരോ മലയാളിക്കും കൊണ്ടു എന്ന്. അവരെല്ലാം അത്രയേറെ ലാലേട്ടനെ സ്നേഹിക്കുന്നുണ്ട്. മലയാളികൾ ബുദ്ധിയുള്ളവരാണ്. കഥാപാത്രത്തിനെ കഥാപാത്രമായി കാണാൻ അവർക്ക് കഴിയും. ഈ പറയുന്നതെല്ലാം എന്റെ കഥാപാത്രത്തിനു കിട്ടിയ അംഗീകാരമായാണ് ഞാൻ കരുതുന്നത്.

∙ ദൃശ്യം 3 പ്രതീക്ഷിക്കുന്നുണ്ടോ?

ദൃശ്യം 3 വരട്ടെ എന്നേ പറയാൻ കഴിയൂ, വരുമെങ്കിൽ സന്തോഷം. ദൃശ്യം 2 പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം 2 എടുത്താലും ഞാൻ അതിൽ ഉണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. പക്ഷേ ഒരിക്കൽ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ നമ്മൾ ദൃശ്യം 2 ചെയ്യാൻ പോവുകയാണ് എന്ന് ജീത്തു സർ എന്നോട് പറഞ്ഞു. എന്താണ് സർ കഥ എന്നു ഞാൻ ചോദിച്ചു, അതൊന്നും ആലോചിച്ചിട്ടില്ല ആശേ, പക്ഷേ നമ്മൾ പടം ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനും ലിൻഡയും ജീത്തു സാറിനോട് പറഞ്ഞു, ദൃശ്യം 2 വരുമെങ്കിൽ ഗീത റിസൈന്‍ ചെയ്യണ്ടായിരുന്നു എന്ന്. പക്ഷേ പിന്നെ ആലോചിച്ചപ്പോൾ വീണ്ടും ഗീത കേസ് അന്വേഷിച്ചാൽ ദൃശ്യം റിപ്പീറ്റ് പോലെ ആയിപ്പോകും. അത് ഇങ്ങനെയായതു തന്നെ നല്ലത്. ദൃശ്യം 3 വരുമെങ്കിൽ അതിലും എന്റെ കഥാപാത്രം ഉണ്ടാകുമോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ സന്തോഷം. ജീത്തു സാറിന്റെ ബ്രില്യൻസിനായി നമുക്ക് ഒരിക്കൽക്കൂടി കാത്തിരിക്കാം

∙ പുതിയ പ്രോജക്ടുകൾ?

സംസ്ഥാന അവാർഡ് ലഭിച്ച മനോജ് കാന എന്ന സംവിധായകന്റെ ഒരു സിനിമ പൂർത്തിയായി. അതിൽ ഞാനും എന്റെ മകളും അഭിനയിച്ചു. രണ്ടുപേർക്കും തുല്യ പ്രധാന്യമുള്ള സിനിമയാണ്. അദ്ദേഹം എന്നോടു കഥ പറയാൻ വന്നതാണ്, ലോക്ഡൗൺ ആയതുകൊണ്ട് മകൾ വീട്ടിൽ ഉണ്ടായിരുന്നു, അപ്പോൾ അവളോട് അഭിനയത്തിൽ താല്പര്യമുണ്ടോ എന്നു ചോദിച്ചു അവൾ ഉണ്ടെന്നു പറഞ്ഞു അങ്ങനെയാണ് അവൾ അതിൽ വരുന്നത്.

യുകെ യിൽ ഹയർ സ്റ്റഡീസിനു പോകാൻ റെഡി ആവുകയാണ് അവൾ. ദുബായിലുള്ള ഡാൻസ് സ്കൂളിന്റെ പ്രവർത്തനം ഓൺലൈൻ ആയാണ് ഇപ്പോൾ നടക്കുന്നത്. 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞാൽ സ്കൂളിൽത്തന്നെ ക്ലാസുകൾ നടത്താൻ കഴിയുമെന്നു കരുതുന്നു. പീസ് എന്ന ഒരു ചിത്രത്തിൽ ജോജുവിന്റെ പെയർ ആയി അഭിനയിച്ചു. ഇപ്പോൾ അൻപറിവ് എന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്നു. ശക്തമായ കഥാപാത്രമാണ്. നെപ്പോളിയൻ സാറിന്റെ മകൾ ആയിട്ടാണ് അഭിനയിക്കുന്നത്. എത്ര ചിത്രങ്ങൾ ചെയ്താലും ഗീത പ്രഭാകർ എന്റെ പ്രിയപ്പെട്ട കഥാപാത്രം ആയിരിക്കും. അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ അവസരം തന്ന ജീത്തു സാറിനും ആന്റണി പെരുമ്പാവൂരിനും ലാലേട്ടനും എന്റെ നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കും. ദൃശ്യം 2 ഏറ്റെടുത്ത മലയാളി പ്രേക്ഷകരോട് എന്റെ സ്നേഹം അറിയിക്കുകയാണ്.