മുരളി ചേട്ടൻ കുഴിയിൽ പോകുന്ന രംഗം ചെയ്തത് സ്റ്റുഡിയോയിൽ: ‘ദേവദൂതനി’ൽ അസിസ്റ്റന്റ്; വിനോദ് ഇല്ലമ്പള്ളി അഭിമുഖം
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ്
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ്
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ്
‘ദേവദൂതൻ’ തിയറ്ററിൽ വീണ്ടും കണ്ട അനുഭവം പങ്കുവച്ച് പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലമ്പള്ളി. ‘ദേവദൂതൻ’ സിനിമയിൽ അന്ന് സന്തോഷ് തുണ്ടിയിലിന്റെ ക്യാമറ അസിസ്റ്റന്റായി വിനോദ് ഇല്ലമ്പള്ളി പ്രവർത്തിച്ചിരുന്നു. തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം വമ്പൻ വരവേൽപ്പ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിനോദ് പറയുന്നു. പുത്തൻ സാങ്കേതിക തികവോടെ സിനിമ വീണ്ടും കണ്ടപ്പോൾ ഗൃഹാതുരമായ ഷൂട്ടിങ് ഓർമ്മകൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് വിനോദ് ഇല്ലമ്പള്ളി.
‘‘വർഷങ്ങൾക്ക് ശേഷം വീണ്ടും പുതിയ സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത ദേവദൂതൻ തിയറ്ററിൽ പോയി കണ്ട സന്തോഷത്തിലാണ് ഞാൻ. ഞാനും ഭാര്യ ശ്രീജയും കൂടിയാണ് പടം കാണാൻ പോയത്. ശ്രീജ ഇപ്പോഴാണ് ദേവദൂതൻ തിയറ്ററിൽ കാണുന്നത്. ദേവദൂതനിൽ ഞാൻ അസിസ്റ്റന്റ് ക്യാമറാമാൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് തുണ്ടിയിൽ ആണ് ദേവദൂതന്റെ ക്യാമറ ചെയ്തത്. അസിസ്റ്റന്റ് ആയി പ്രവർത്തിച്ച പടം വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററിൽ കാണുമ്പൊൾ സമ്മിശ്ര വികാരങ്ങളാണ് മനസ്സിൽ വരുന്നത്. 24 വർഷത്തെ എന്റെ സിനിമായാത്ര, ദേവദൂതന്റെ ചിത്രീകരണ സമയത്തെ സംഭവങ്ങൾ, സിനിമ റിലീസ് ചെയ്തപ്പോൾ തീിയറ്ററിൽ പോയി കണ്ട് എന്റെ പേര് എവിടെ എന്ന് നോക്കിയിരുന്നത് അങ്ങനെ നിരവധി ഓർമ്മകളാണ്.
ഞാൻ ക്യാമറാമാൻ വേണുസാറിന്റെ കൂടെ 98ൽ അസിസ്റ്റന്റായി പ്രവർത്തിച്ചു തുടങ്ങി. സന്തോഷ് ചേട്ടൻ വേണു സാറിന്റെ അസ്സിസ്റ്റന്റായിരുന്നു. കുറച്ചു സിനിമകൾ വേണു സാറിനെ അസിസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം സ്വതന്ത്രമായി സിനിമ ചെയ്യാൻ തുടങ്ങി. വേണുസർ എന്നെ സന്തോഷേട്ടനോടൊപ്പം വിട്ടു. ഞാൻ അദ്ദേഹത്തിനൊപ്പം പ്രണയ വർണങ്ങൾ, ഹിന്ദിയിലെ പുക്കാർ, കുച് കുച്ച് ഹോത്താഹെ ഊട്ടി ഷെഡ്യൂൾ, ദേവദൂതൻ തുടങ്ങിയ സിനിമകളൊക്കെ അദ്ദേഹത്തോടൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചു. ജെയിൻ ജോസഫ് ആയിരുന്നു അസ്സോഷ്യേറ്റ്.
ഈ പടത്തിലാണ് ഫൈറ്റ്, ഡമ്മി വാള്‍ ഒക്കെ ഉപയോഗിക്കുന്നത് ഒക്കെ ഞാൻ ആദ്യമായി കണ്ടത്. എത്ര ഫ്രെമിലാണ് സിനിമ ചെയ്യുന്നത് എന്നൊക്കെ മനസ്സിലാക്കിയത്, കോഡാക്കിലാണ് ഷൂട്ടിങ്. ഊട്ടിയിൽ രാത്രി ഒക്കെയായിരുന്നു ചിത്രീകരണം, തണുപ്പിന്റെ കൂടെ മഴയും ഉണ്ട്, ഭയങ്കരമായി ആസ്വദിച്ച സമയങ്ങളായിരുന്നു അത്. സിബി സാറിനോടൊപ്പം ഉള്ള എല്ലാവരും ഞങ്ങളും എല്ലാം ഒരുമിച്ച് ആയിരുന്നു വർക്ക്. പിന്നെ മോഹൻലാൽ സർ ഉള്ള സെറ്റ് വേറെ ഒരു അനുഭവമാണ്, അദ്ദേഹം ഇങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കും, നമുക്ക് ബോറടിക്കുകയേ ഇല്ല. നമ്മളെ അസിസ്റ്റന്റ് എന്നൊന്നുമല്ല, എല്ലാവരെയും അദ്ദേഹം ഒരുപോലെയാണ് കണ്ടിരുന്നത്. മോഹൻലാൽ സാറിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ല. മുരളി ചേട്ടൻ കുഴിയിൽ പോകുന്ന രംഗമൊക്കെ സ്റ്റുഡിയോയിൽ ആണ് ചെയ്തത്. അതുവരെ ഇങ്ങനെ എഫക്റ്റ്സ് ഉള്ള സിനിമകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. മുരളി ചേട്ടനുമായി ഈ സിനിമയിൽ ആണ് നല്ലൊരു ബന്ധം വരുന്നത്. ഇത് കഴിഞ്ഞാണ് ഞാൻ അദ്ദേഹത്തോടൊപ്പം നെയ്ത്തുകാരൻ ചെയ്തത്.
നല്ല തണുപ്പത്തായിരുന്നു ഷൂട്ട്. അന്ന് ക്യാമറാമാന്റെ ഒപ്പമുള്ളവർ ക്യാമറ മാത്രമല്ല നോക്കുന്നത് പ്രോപ്പർട്ടി ആയാലും ഷൂട്ടിങിന്റെ അറേഞ്ച്മെന്റ് ആയാലും എല്ലാം ഞങ്ങളെല്ലാം കൂടി ചെയ്യും. അതിൽ രണ്ട് മണി അനങ്ങുന്ന സീനിൽ ഞങ്ങളൊക്കെ തന്നെയാണ് താഴെ ഇരുന്നു മണി അനക്കിയത്. അന്നൊക്കെ ഇങ്ങനെ ആണ് ചെയ്യുന്നത് ഇപ്പോ അതൊക്കെ സിജിയിൽ ചെയ്യാം. പ്രകാശ് മൂർത്തി ആയിരുന്നു ആർട് ഡയറക്ടർ. അദ്ദേഹം ഉണ്ടാക്കിയതാണ് സിനിമയിൽകാണുന്ന പിയാനോ.
ശ്രീ മൂവീസ് ആയിരുന്നു ഔട്ട്ഡോർ യൂണിറ്റ്. സിനിമ വീണ്ടും കണ്ടപ്പോൾ പഴയ പല ഓർമകളും, പഴയ ആർട്ടിസ്റ്റുകളെയുമൊക്കെ ഓർമ വന്നു. അന്ന് സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ കോട്ടയത്ത് അനുപമയിൽ ആണ് കണ്ടത്. സിനിമയുടെ തുടക്കത്തിൽ നമ്മുടെ പേര് എവിടെ വരുന്നു എന്ന് നോക്കി ഇരിക്കും. കല്യാണം കഴിഞ്ഞ് ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത് കാണുമ്പോൾ ചവിട്ടി നിർത്തി നോക്കും. എന്നിട്ടു പറയും നമ്മുടെ പേര് എന്ന് വരും പോസ്റ്ററിൽ, അവൾ പറയും സമാധാനമായിരിക്ക് ഒരിക്കൽ വരും. അതിനു ശേഷം ഇത്രയും നാളിനിടയിൽ നാൽപത് സിനിമകൾ ചെയ്തു.
ദേവദൂതൻ അന്ന് അത്രകണ്ട് പ്രേക്ഷകർ സ്വീകരിച്ചില്ല, അത് എന്തുകൊണ്ടെന്ന് ആർക്കും അറിയില്ല. സിബി സാറിന് വലിയ വിഷമമായിരുന്നു, ഞങ്ങൾക്കും എല്ലാം വിഷമമായി. പക്ഷേ ഇന്ന് ഈ സിനിമ റീ റിലീസ് ചെയ്ത് ഇറക്കുമ്പോൾ എല്ലാവരും ആവേശത്തോടെ സ്വീകരിക്കുന്നു അത് കാണുമ്പോൾ സന്തോഷമുണ്ട്. വീണ്ടും ദേവദൂതൻ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമയിലെ ഓരോ സീൻ വരുമ്പോഴും എന്റെ മനസ്സിൽ വരുന്നത് അന്നത്തെ ഷൂട്ടിങ് കാലമാണ്, ലൈറ്റ് പോയി, ലൈറ്റ് എടുക്കാൻ ഓടിയതും, ഊട്ടിപോലെ ഉള്ള സ്ഥലത്ത് ഉള്ള ഷൂട്ടിങിന്റെ ബുദ്ധിമുട്ടുകൾ, അങ്ങെനെ ഓരോന്നും. ഈ സിനിമ ഇപ്പോൾ ഡിജിറ്റൽ ചെയ്തു എടുത്തപ്പോൾ ഒട്ടും മോശമായിട്ടില്ല, കുറെ നാളായി പ്രിന്റ് ആയി ഇരിക്കുന്ന സിനിമയല്ലേ അത് റീമാസ്റ്റർ ചെയ്തപ്പോ നന്നായിട്ടേ ഉള്ളൂ. സൗണ്ട് ക്വാളിറ്റി ആണ് കൂടുതൽ നന്നായത്. ഇങ്ങനത്തെ നല്ല സിനിമകൾ വീണ്ടും പുതിയ സാങ്കേതിക തികവോടെ വരുന്നത് നല്ല കാര്യമാണ്.’’ വിനോദ് ഇല്ലമ്പള്ളി പറയുന്നു.