കരിയറിൽ അന്ന് സംതൃപ്തി തോന്നിയിട്ടില്ല, കലാകാരിയാണെന്നു പോലും മറന്നു: ജ്യോതിർമയി അഭിമുഖം
ഭംഗിയായി നൃത്തം ചെയ്യുന്ന, അഭിനയിക്കുകയാണെന്നു തോന്നിപ്പിക്കാത്ത വിധം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേത്രിയാണ് ജ്യോതിർമയി. നീണ്ട പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോഗയ്ൻവില്ല എന്ന അമൽ നീരദ് സിനിമയിലൂടെ ജ്യോതിർമയി തിരിച്ചുവന്നത് വെറുതെയായില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പല തരം കഥാപാത്രങ്ങൾ ചെയ്യുന്നതാണ് തന്റെ ഈഗോയെ തൃപ്തിപ്പെടുത്തുന്നത് എന്ന് പണ്ട് പറഞ്ഞിരുന്ന ജ്യോതിർമയി ഇടവേളയ്ക്കു ശേഷമുള്ള സിനിമയെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് മനോരമ ഓൺലൈനിൽ.

കലാകാരിയുടെ ഈഗോ
വീട്ടിൽ നമ്മൾ കലാപരമായി ചെയ്ത കാര്യങ്ങളൊക്കെയും നമ്മുടെ ക്രിയാത്മകമായ സന്തോഷങ്ങൾ തന്നെയാണ്. അഭിനയിക്കാതിരുന്ന കാലത്തൊക്കെയും അതായിരുന്നു എന്റെ സന്തോഷം. ഒരു പോയിന്റിൽ ഞാൻ മറന്നുപോയി ഞാനൊരു കലാകാരിയാണെന്ന്. പിന്നെ എന്റെ പങ്കാളിയുടെ ക്രിയാത്മകമായ വിജയങ്ങളും നേട്ടങ്ങളുമൊക്കെ എന്നെക്കൂടി തൃപ്തിപ്പെടുത്തിയിട്ടുണ്ട്.
വളരെ വിജയത്തിൽ, സംതൃപ്തിയിലുള്ള കരിയറിന്റെ ഇടയിലല്ല ഞാൻ ജോലി നിർത്തിയത്. ഞാൻ ചെയ്തിതിനെയൊക്കെ ചേർത്തുപിടിക്കുമ്പോൾ തന്നെ എനിക്ക് ചില 'ഇത് പോര' എന്നൊരു തോന്നലും ഉണ്ടായിരുന്നു. എനിക്ക് 'ഹൈ' തരുന്ന പ്രോജക്ട് വന്നാൽ ചെയ്യാമെന്നായിരുന്നു അപ്പോൾ എന്റെ തീരുമാനം.
ബോഗയ്ൻവില്ല സിനിമയിൽ റീത്തു എന്ന കഥാപാത്രം നന്നായി എന്ന് കേൾക്കുമ്പോൾ അതിന്റെ മുഴുവൻ മികവും ഞാൻ അമൽ നീരദ് എന്ന സംവിധായകനാണ് കൊടുക്കുന്നത്. ആ കഥാപാത്രത്തിനായി ഞാൻ ഒരു റഫറൻസും എടുത്തിട്ടില്ല. സംവിധായകൻ പറഞ്ഞത് ചെയ്തു എന്നുമാത്രം. ഞാൻ മുഴുവനായും ഒരു സംവിധായകന്റെ അഭിനേതാവാണ്.
അച്ഛന്റെ കുട്ടി
ഞാൻ ഒറ്റക്കുട്ടിയാണ്. അച്ഛനും അമ്മയും പഠിപ്പിച്ച പലതിന്റെയും ആകെത്തുകയാണ് ഞാൻ. എന്ത് ചെയ്യുമ്പോഴും മുഴുവൻ ശ്രമവും നൽകി വേണം അത് ചെയ്യാനെന്നു പറഞ്ഞു തന്നത് അച്ഛനാണ്. അതിന്റെ എസ്സെൻസ് ഈ പുതിയ സിനിമയിലെ എന്റെ ചിരിയിൽ വരെ കാണാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു.
അമ്മ എന്റെ സന്തതസഹചാരിയായിരുന്നു. കണക്ക് ടീച്ചറുമായിരുന്നു. ഒരു അവിയൽ ഉണ്ടാക്കുമ്പോൾ വരെ കൃത്യം അളവ് എടുത്താണ് ഉണ്ടാക്കിയിരുന്നതെന്ന് ഞങ്ങൾ കളിയാക്കാറുണ്ട്. അത്രയ്ക്ക് കണിശതയുള്ളയാളാണ് അമ്മ. ആ ഗുണവും കുറേശെ എനിക്ക് കിട്ടിയിരിക്കുമല്ലോ.
അമൽ നീരദ് സിനിമകളിലെ 'ഓവർ ഓൾസ്'
സിനിമകളിൽ വന്നുപോകുന്ന ചെറിയ കഥാപാത്രത്തിന് പോലും ഒരുപാടു ശ്രദ്ധ നൽകുന്ന സംവിധായകനാണ് അമൽ. അമലിന്റെ സിനിമകളിലെ 'ഓവർ ഓൾസ്' ഉടുപ്പുകളെപ്പറ്റി പലരും പറഞ്ഞുകേട്ടു. വരത്തനിലും ഭീഷ്മപർവ്വത്തിലും ഇപ്പോൾ ബോഗയ്ൻവില്ലയിലും ഓവർ ഓളുകൾ ഉപയോഗിച്ച നായികമാരുണ്ടല്ലോ. അപ്പോഴാണ് അമലും ഞങ്ങളും അതിനെപ്പറ്റി ആലോചിക്കുന്നതുപോലും.
ജ്യോതി എന്ന അമ്മ
ഞങ്ങളുടെ വീട്ടിൽ എല്ലായിടത്തും മകൻ റേയ് വരച്ച ചിത്രങ്ങളും, ചായങ്ങളുമുണ്ട്. അതെല്ലാം ഒരു രസം. ചിലപ്പോൾ ഞാൻ നല്ല അമ്മയാണോ എന്നെല്ലാം സംശയം തോന്നാറുണ്ട്. വളർത്തേണ്ടത് എങ്ങനെയാണെന്ന് കൂട്ടുകാരോടും ഡോക്ടർമാരോടും അച്ഛനമ്മമാരോടും ചോദിച്ച് അറിഞ്ഞ വിവരങ്ങൾ വച്ചാണ് കുഞ്ഞിനെ വളർത്തുന്നത്.
മകന് ഇപ്പോൾ മൂന്നരവയസാണ് പ്രായം. ഇപ്പോഴാണ് സ്ഥിരമായി ജോലിക്കു പോകുന്ന അമ്മയെ അവൻ കാണുന്നത്. അമ്മയും നാത്തൂനും നാത്തൂന്റെ നാത്തൂനും ചേർന്ന് വലിയൊരു സംഘമായാണ് ഞങ്ങൾ ഷൂട്ടിന് പോയിരുന്നത്. അപ്പോൾ ഞങ്ങൾ ഷൂട്ട് കഴിഞ്ഞ് എത്തുന്നതു വരെ അവൻ കാത്തിരിക്കും. എന്തൊക്കെയാ ചെയ്യുന്നതെന്നൊക്കെ ചോദിക്കും.
അമലും ഞാനും
ഞങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളാണ് ജീവിതത്തിലും സിനിമയിലും കാണാനാവുക. സ്ത്രീപക്ഷവും സ്വതന്ത്രചിന്തയുമെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ ഇഷാനിഷ്ടങ്ങളിൽ വിത്യാസപ്പെട്ടിരിക്കുമല്ലോ. ആരെങ്കിലും നിർബന്ധിച്ചതുകൊണ്ട് നല്ല ബന്ധങ്ങൾ ഉണ്ടാകില്ലല്ലോ. പങ്കാളികളായിരിക്കുമ്പോൾ പരസ്പരം ഈഗോ ഇല്ലാതെയിരിക്കുക എന്നതാണല്ലോ ജീവിതത്തെ മനോഹരമാക്കുന്നത്. എനിക്കും അമലിനും പരസ്പരം അംഗീകരിക്കാൻ പിശുക്കില്ല. അതാണ് ബന്ധത്തിന്റെ മനോഹാരിത.
സന്തോഷത്തിൽ പണത്തിന്റെ അളവ്
സാധാരണക്കാരായിരുന്നു ഞങ്ങൾ. ഇല്ലായ്മകളിൽ സങ്കടപ്പെട്ടിട്ടൊന്നും കണ്ടിട്ടേയില്ല. എന്തു തരം നിമിഷങ്ങളും ഒരുമിച്ചുള്ള ആഘോഷങ്ങളായിരുന്നു. പണം അല്ലായിരുന്നു സന്തോഷത്തിന്റെ അടിസ്ഥാനം. പണം നല്ലതാണ്. നമ്മുടെ ഏതു സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ പണം സഹായിക്കും. പക്ഷേ, വളർന്ന സാഹചര്യം സാധാരണമായിരുന്നതുകൊണ്ട് സന്തോഷം എന്നത് പണത്തേക്കാൾ വലുതാണെന്ന് കരുതുന്നു.
തിരിച്ചുവരവിലെ സന്തോഷം
എല്ലാവരും നല്ലതു പറയുമ്പോൾ വലിയ സന്തോഷം. ഒരു പ്രതീക്ഷയുമില്ലാതെയാണ് വീണ്ടും സിനിമയിലേക്ക് വന്നത്. എന്റെ ജോലി കണ്ടു വളരെ നന്നായിട്ടുണ്ട് എന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. ഒരുതരം എക്സ്റ്റസി എന്ന് പറയില്ലേ, അതുപോലെ!