കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ഏതറ്റംവരെയും പോകാൻ തയ്യാറുള്ള താരമാണ് മമ്മൂട്ടി. അതിനായി ഏത് ശൈലിയില്‍ സംസാരിക്കാനും നടൻ തയ്യാർ. രാജമാണിക്യം, പ്രാഞ്ചിയേട്ടന്, പാലേരി മാണിക്യം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന്റെ സംസാരശൈലി ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പുതിയ ചിത്രമായ പുത്തന്‍പണത്തില്‍ കാസര്‍കോട് ശൈലിയിലാണ് മമ്മൂട്ടി എത്തുന്നത്.
നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. സിനിമയുടെ പുതിയ ടീസറിൽ മമ്മൂട്ടി കാസർകോട് ശൈലിയാണ് സംസാരിക്കുന്നത്. മീശ പിരിച്ച് വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ റുപ്പിയുടെ ആശയത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും ഉണ്ടാകും.
കാഷ്മോര, മാരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന ഓം പ്രകാശാണ് ചിത്രത്തിന്റെ ക്യാമറാമാന്. ഇനിയ, രഞ്ചി പണിക്കര്‍, സായ് കുമാര്‍, സിദ്ദിഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ജോജു ജോര്‍ജ്. വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 12ന് തിയറ്ററുകളിലെത്തും.