മാസ്റ്റര്‍ പീസിന്റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ആരാധകര്‍ മാത്രമല്ല, താരലോകവും ആവേശത്തിലാണ്. ടീസര്‍ ഇറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയുടെ ആക്ഷനെയും സംവിധായകന്‍ അജയ് വാസുദേവിന്റെ മേക്കിങ്ങിനെയും വാഴ്ത്തി ഉണ്ണി സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ തീയറ്ററില്‍ ആവേശം തീര്‍ക്കുമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇതിന് മറുപടിയായി ഒരു പ്രേക്ഷകന്‍ പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെ: ഇതേ ആവേശം മുന്‍പ് ആര്യയില്‍ നിന്ന് കേട്ടതാണ്. മമ്മൂട്ടിയുടെ ആക്ഷനെ ജാക്കി ചാനുമായി താരതമ്യപ്പെടുത്തിയായിരുന്നു അത്. ആദ്യം ചെയ്തു കാണിക്കട്ടെ. മമ്മൂട്ടിയുടെ ആക്ഷന്‍ പരിമിതികള്‍ ഉണ്ട്. ഈ കമന്‍റാണ് ഉണ്ണിയെ ചൊടിപ്പിച്ചത്.
കമന്റിന് താഴെ വൈകാതെ വന്നു ഉണ്ണിയുടെ കിടിലന്‍ മറുപടിയും സ്നേഹത്തോടെയുള്ള വെല്ലുവിളിയും.
അതിങ്ങനെ: എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം. മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായും.
ഏതായാലും ഉണ്ണിയുടെ മറുപടിക്ക് പിന്നാലെ ആരാധകരും കൂടുതല്‍ ആവേശത്തിലായി. ചിത്രത്തില്‍ ജോണ്‍ തെക്കന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.