കുട്ടികൾക്കെതിരായ പീഡനങ്ങളും അക്രമങ്ങളും പെരുകുന്ന കാലത്ത് അതിനെതിരെ അവരെ ബോധവാന്മാരാക്കുന്ന ഒരു വീഡിയോയുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. നടൻ നിവിൻ പോളിയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
രക്ഷകർത്താക്കൾ ചിലപ്പോൾ കുട്ടികളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ ഇൗ വീഡിയോയിലൂടെ പകർന്നു നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വീഡിയോ വൈറലായിട്ടുണ്ട്. നടൻ നിവിൻ പോളി കുട്ടികളെ തങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പറഞ്ഞ് ബോധവൽക്കരിക്കുന്നതാണ് വീഡിയോ.
ഇൗ വീഡിയോ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി മേയർ സൗമിനി ജെയിനും ജൂഡ് ആന്റണിയുമായി തർക്കമുണ്ടായത് വിവാദമായിരുന്നു. തന്നെ അപമാനിച്ചെന്നാരോപിച്ച് മേയർ ജൂഡിന്റെ പേരിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇൗ വീഡിയോ ചിത്രീകരിക്കുന്നതിന് എറണാകുളം സുഭാഷ് പാർക്ക് വിട്ട് നൽകണമെന്നാവശ്യപ്പെട്ടതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്.