സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നിദ്ര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ലുക്സാം സദാനന്ദനെതിരെ ഈ ചിത്രങ്ങളുടെ സംവിധായകര്‍ രംഗത്ത്. നിരവധി സിനിമാപ്രേമികളെ ചതിച്ച സദാനന്ദനെ സൂക്ഷിക്കണമെന്നാണ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സംവിധായകന്‍ ആഷിഖ് അബുവും നിദ്രയുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതനും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. സദാനന്ദന്‍ പണം തട്ടിയെന്ന് പരാതിപ്പെട്ട രതീഷ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്താണ് ഇക്കാര്യം അറിയിച്ചത്.
സിനിമലോകത്തെ വിജയ് മല്യ എന്നാണ് രതീഷ് ഫോസ് ബുക്ക് കുറിപ്പിൽ സദാനന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാളുടെ പഞ്ചാര വാക്കുകളിൽ വീണുപോയെന്നും ഇയാളുടെ നുണകൾ കേട്ട് വിശ്വസിച്ചു പോയെന്നും രതീഷ് തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. ഞാനൊരു കടുത്ത സിനിമ പ്രേമി ആണെന്നുള്ള കാര്യം എന്റെ എല്ലാ സുഹൃത്തുകൾക്കും അറിയാമല്ലോ... അത് കൊണ്ട് തന്നെ സിനിമ ഫീൽഡിൽ വർക്ക് ചെയുന്ന ഒരാളുമായി കോൺടാക്ട് കീപ് ചെയ്തു പോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഈ കോൺടാക്ട് നല്ല രീതിയിൽ മുൻപോട്ടു പോയി... അങ്ങനെ ഇടക്കൊക്കെ ബാംഗ്ലൂർ വരുമ്പോ ഈ കോടിശ്വരനെ കാണാറുണ്ടായിരുന്നു, രതീഷ് പറയുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് സദാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ ആഷിഖിനെതിരെയും രതീഷിനെതിരേയും ശക്തമായ വിമർശനങ്ങളാണ് സദാനന്ദൻ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
സിനിമലോകത്തെ വിജയ് മല്യ
ഞാനൊരു കഥ എഴുതുന്നു... ആർക്കു വേണമെങ്കിലും സംവിധാനം ചെയ്യാം... പക്ഷെ പ്രൊഡ്യൂസർ അത് മറ്റാരുമല്ല... ലുക്സാം സദാനന്ദൻ... എല്ലാവർക്കും അറിയാൻ സാധ്യത ഉണ്ട്... സാൾട്ട് ആൻഡ് പേപ്പർ പിന്നെ നിദ്ര ഒക്കെ പ്രൊഡ്യൂസ് ചെയ്ത ആളാണ്... കൂടാതെ മറ്റൊന്ന് കൂടെ ഉണ്ട് സ്റ്റേറ്റ് അവാർഡ് വാങ്ങിയ പ്രൊഡ്യൂസർ...
ഇത്രേം പറഞ്ഞത് വേറൊന്നുo കൊണ്ടല്ല ... ഞാൻ കണ്ടതിൽ വച്ച് ഒരു പ്രപഞ്ചത്തെ എങ്ങനെയൊക്കെ തള്ളി മറിക്കാം അങ്ങനെയൊക്കെ തള്ളി മറക്കാൻ കഴിവുള്ള ഒരാളാണ് ഈ മഹാൻ... ഫ്രോഡുകളെ പല വിധത്തിൽ കണ്ടിട്ടുണ്ട്... എന്നാലിതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ഫ്രോഡിനെ കാണുന്നത്...
ഒരു വർഷവും മൂന്നു മാസങ്ങൾക്കും മുൻപാണ് ഞാൻ ഈ ഫോഡിനെ പരിചയപ്പെടുന്നത്... ഞാനൊരു കടുത്ത സിനിമ പ്രേമി ആണെന്നുള്ള കാര്യം എന്റെ എല്ലാ സുഹൃത്തുകൾക്കും അറിയാമല്ലോ... അത് കൊണ്ട് തന്നെ സിനിമ ഫീൽഡിൽ വർക്ക് ചെയുന്ന ഒരാളുമായി കോൺടാക്ട് കീപ് ചെയ്തു പോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഈ കോൺടാക്ട് നല്ല രീതിയിൽ മുൻപോട്ടു പോയി... അങ്ങനെ ഇടക്കൊക്കെ ബാംഗ്ലൂർ വരുമ്പോ ഈ കോടിശ്വരനെ കാണാറുണ്ടായിരുന്നു ... അന്നൊന്നും അറിയില്ലായിരുന്നു ഈ മഹാന്റെ ഉള്ളിൽ തള്ളി മറക്കാനുള്ള ഒരു പ്രേത്യേക കഴിവ് ഒളിച്ചിരുപ്പുണ്ടെന്നു... അന്നൊക്കെ അത് കേട്ട് വിശ്വസിച്ചു പോയി.. മറ്റൊന്നുമല്ല.. ഇങ്ങനെ രണ്ടു പടങ്ങൾ പ്രൊഡ്യൂസ് ചെയ്ത മഹാൻ ആയിരുന്നിലെ എന്റെ തൊട്ടു മുൻപിൽ ഇരുന്നിരുന്നെ...
അങ്ങനെ അത്യാവശ്യം നല്ല കമ്പനി ആയ സമയത്താണ് ഈ മഹാൻ എന്നെ വിളിച്ചു ഒരു സിനിമ സംബന്ധമായ കാര്യം പറയാൻ ഇടയുണ്ടായത്... ഇൻഫിലിം ബ്രാൻഡിംഗ്!!! കൂടെ കൂടുന്നോ എന്നായിരുന്നു ചോദ്യം... തീർച്ചയായും സിനിമയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ ആ ജോലിയിൽ എങ്ങനെ ആയാലും താല്പര്യം പ്രകടിപ്പിക്കും... എന്നോട് ബാംഗ്ലൂരിൽ ഉള്ള ജോലി കളഞ്ഞിട്ടു വരാനാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്... എൻ്റെ കുടുമ്പത്തിന്റെ ഭാഗ്യത്തിന് കമ്പനിക്കാർ എന്നെ ആ കമ്പനിയിൽ നിന്ന് പോകാൻ അനുവദിച്ചില്ല... അതിന് കമ്പനിയോട് ഇന്ന് നന്ദി പറയുന്നു... എന്നിട്ടങ്ങനെ കുറച്ചു നാൾ ആ പേരും പറഞ്ഞു എന്റെ ചിലവിൽ ആയിരുന്നു എല്ലാം ... എങ്ങനെയൊക്കെ എന്റെ കയ്യിൽ നിന്നും പണം വാങ്ങാം അങ്ങനെയൊക്കെ വാങ്ങി...
നല്ലൊരു മനുഷ്യൻ എന്നുള്ള ഒരു തോന്നലാണ് എന്നെ അന്ന് അതിനൊക്കെ പ്രേരിപ്പിച്ചത്... ഇന്നതിൽ നല്ല കുറ്റബോധം ഉണ്ട്.. പലരും എന്നോട് പറഞ്ഞതാണ് ഇദ്ദേഹം ഒരു ഫ്രോഡ് ആണ് കമ്പനി വേണ്ട പറ്റിക്കും എന്നൊക്കെ.. അന്നവരുടെ വാക്കുകൾക്കൊന്നും വില കല്പിക്കാതെ ഞാൻ മുന്നോട്ടു പോയി... ഇൻഫിലിം ബ്രാന്റിങിന്റെ ഭാഗമായി ഞാൻ നാലഞ്ചു നിർമാതാക്കളെ വിളിച്ചു എല്ലാം ശരിയാക്കുക വരെ ഉണ്ടായതാ.. പിന്നീട് അത് ഉപേക്ഷിക്കാൻ എന്തോ എനിക്ക് തോന്നി.. ഉപേക്ഷിക്കാൻ പല കാരണങ്ങളും ഉണ്ട് എല്ലാം വിശദീകരിച്ചു എഴുതുന്നില്ല...
പിന്നീട് കുറച്ചു കാലയാളവുകൾക്കു ശേഷം എന്നോട് ഈ മഹാൻ സിനിമ നിർമാണത്തിലോട്ടു തിരിച്ചു വരികയാണെന്നും എനിക്ക് നല്ല അവസരങ്ങൾ തരുമെന്നും പറഞ്ഞു... അതും മറ്റൊരു തട്ടിപ്പ് ആയിരുന്നുവെന്ന് മനസിലാക്കാൻ നല്ല സമയമെടുത്തു... കൗടില്യനും മറ്റൊരു മലയാള സിനിമയും ആണ് ഈ മഹത്വ്യക്തി ഒരേ സമയം അന്നൗൻസ് ചെയ്തത്... എന്തിരുന്നാലും ഈ രണ്ടു സിനിമയിലും എനിക്കവസരങ്ങൾ ഉണ്ടെന്ന് ലുക്സാം മഹാൻ പറഞ്ഞിരുന്നു... അത് കേട്ടൊക്കെ വിശ്വസിച്ചു അങ്ങേരുടെ കൂടെ കൂടി... സിനിമയുടെ ഭാഗമായി എന്റെ കൈയിൽ നിന്നും മൂന്നര ലക്ഷത്തോളം ഇദ്ദേഹം ഓരോ കാര്യങ്ങൾ പറഞ്ഞു വാങ്ങിയിട്ടുണ്ട്... ആൾക്കും വാലാട്ടിക്കും ഉള്ള മൊബൈൽ റീചാർജുകൾ ,ബസ്സ് ടിക്കറ്റ്സ് , ബാംഗ്ലൂർ വച്ചുള്ള ഫോട്ടോ ഷൂട്ടിനും, മുന്തിയ ഹോട്ടൽ താമസത്തിനും (KR INN) എന്തിന് സിനിമയുടെ പൂജക്ക് വരെ ഇദ്ദേഹം എന്റെ പണം വച്ചാണ് എനിക്കിട്ടു തന്നെ പണി തന്നു കൊണ്ടിരുന്നത്... പണം ഉണ്ടായിട്ടല്ല... ഞാൻ പണം കൊടുത്തത്.. വിശ്വസിച്ചുപോയി ... സിനിമ എന്റെ സ്വപനം ആയിരുന്നു... സിനിമയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഞാൻ ഈ മഹാന് പണം കൊടുത്തത്.. മാത്രമല്ല ഒരു ഏട്ടനേക്കാൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു അന്നൊക്കെ.
എന്നോട് ഓരോ ദിവസവും രാവിലെ ഗുഡ് മോർണിംഗ് പറയുന്ന പോലെ ആണ് ഇദ്ദേഹം പണം ഇന്നെത്തും നാളെ എത്തും നാളെ തരാം ഇന്ന് തരാം മറ്റന്ന തരാമെന്നൊക്കെ പറഞ്ഞിരുന്നത്... അത് കേട്ട് ഞാൻ വിശ്വസിച്ചും പോയി.. എങ്ങനെ വിശ്വസിക്കാതിരിക്കും അങ്ങനെയല്ലേ ഓരോ കാര്യങ്ങളും എന്നോട് തള്ളി മറച്ചിട്ടുള്ളത്... ഇന്നിപ്പോൾ ഇദ്ദേഹം എനിക്ക് തന്ന ബാധ്യത ചെറുതൊന്നുമല്ല.. മൊത്തത്തിൽ 4,11,000 ത്തോളം രൂപയുടെ കടബാധ്യത ആക്കി തന്നാണ് മഹാൻ സ്ഥലം വിട്ടിരിക്കുന്നത്... കൂടാതെ മറ്റൊരു കാര്യം കൂടെ ഉണ്ട്... സിനിമ സംബന്ധമായി ഒരു വാലാട്ടിയെ ബാക്കിൽ കൂട്ടി ആയിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്... വാലാട്ടി ആണേ വാലാട്ടൻ അല്ല... പാവം പെട്ടുപോയതാണ് ഉറപ്പു (അത് വേറെ കഥ ). വാലാട്ടിയുടെയും മഹാന്റെയും ചെലവിനുള്ള പണം ഒക്കെ എന്റെ കൈയിൽ നിന്നും വാങ്ങിയാണ് സ്ഥിരമായി പോയത്... ചാലക്കുടി ഹോട്ടലിൽ അന്വേഷിച്ചാൽ അറിയാം അവർ അവിടെ ചെന്ന് സിനിമയുടെ ഭാഗമായി താമസിച്ചത് വരെ... അന്നൊക്കെ അദ്ദേഹത്തെ ഒരു പൊട്ടനെ പോലെ വിശ്വസിച്ചു... ഞാൻ ഒരു 'അടിമകണ്ണ്' തന്നെ ആയിരുന്നു ...പണം വാങ്ങിയത് എങ്ങനെയെന്നൊക്കെ അറിയണ്ടേ സിനിമയുടെ പൂജ , സിനിമയുടെ ഫോട്ടോ ഷൂട്ട് , സിനിമയുടെ ഫേസ്ബുക്ക് പ്രൊമോഷൻ , സിനിമാക്കാരുടെ താമസം, ട്രാവൽ ബസ്സ് ടിക്കറ്റ്സ്, പിന്നെ ചിലവിനുള്ള പൈസ ..പുള്ളിയുടെ കയ്യിൽ ഒരു രൂപപോലും ഇല്ലായിരുന്നു . പോയത് എന്റെ പോക്കറ്റിൽ നിന്ന്.. പോയത് പോക്കറ്റിൽ നിന്നല്ല paytm , redbus , readycredit,credit card (40.80% annualized interest) പിന്നെ എന്റെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കളുടെ കയ്യിൽ നിന്നും...
ബാംഗ്ലൂർ വന്ന സമയത്ത് മൊത്തം ചിലവും എന്റെ കയ്യിൽ നിന്നായിരുന്നു.. എന്തിനെന്റെ വണ്ടി വരെ ഈ മഹാൻ ചെന്ന് ഇടിച്ചു പൊളിച്ചിട്ടുണ്ട്.. അതിന്റേം നഷ്ടം എനിക്ക് അതിനും ഞാനാ പണം എടുത്തത്... കൂടാതെ വണ്ടിയുടെ ഇൻഷുറൻസ് അടക്കാൻ വരെ എന്റെ കൈയിൽ നിന്നും പണം വാങ്ങി അതും പറ്റിച്ചു... എനിക്ക് താരം ഒരു സുഹൃത് കൊടുത്ത അയ്യായിരം രൂപയെ പെറ്റി ചോദി ച്ചപ്പോളാണ് തെറ്റുന്നത് (അതും വേറെ കഥ ).
എന്നെ കൂടാതെ ഒരുപാട് സിനിമ മോഹികളെയും ഈ മഹാൻ പറ്റിച്ചിട്ടുണ്ട്.. make a film make a difference എന്നായിരുന്നു ആ പറ്റിപ്പിന് പുള്ളി ഇട്ട പേര് ... കഥ പോലും വായിക്കാതെ ഷോട്ട്ലിസ്റ്റ് ചെയ്ത് ഒരുപാട് സിനിമ പ്രേമികളുടെ ആശയങ്ങൾ നശിപ്പിച്ചു ചോർത്തി എന്ന് വേണമെങ്കിൽ പറയാം...
മൊത്തത്തിൽ പറഞ്ഞാൽ ഈ പോസ്റ്റിട്ടത് വളരെ വിഷമത്തോട് കൂടിയാണ്... ഇത്രയും നാൾ ഓരോ ആവശ്യത്തിന് സുഹൃത്തുക്കൾ പണം ചോദിക്കുമ്പോൾ കൊടുത്തു മാത്രം ശീലമുള്ള ഞാൻ ഇപ്പൊ കടകെണിയിലാണ്... ബാങ്കുകാർക്ക് എന്നും ഒരു പ്രിവിലേജ്ഡ് കസ്റ്റമർ ആയിരുന്ന എനിക്കിന്ന് ഒരു ലോൺ പോലും എടുക്കാൻ സാധിക്കില്ല ..ഈ പുന്നാര മോൻ കാരണം . പണം പോയതല്ല എന്റെ പ്രധാന പ്രശ്നം. ഇനി ഒരു സിനിമ മോഹിക്കും ഈ അവസ്ഥ വരരുത്...
സിനിമയുടെ ഭാഗമായി ടെക്കി ബ്രെയിൻ ഫിലിംസിന്റെ എന്റെ പിള്ളേരെ കൊണ്ടും ഇദ്ദേഹം പട്ടിയെ പോലെ പണിഎടുപ്പിച്ചു. Mainly ഡിസൈൻസ് section അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... എല്ലാം എന്നെ ഓർത്തു അവർ സഹിച്ചു .അവരോടൊക്കെ ഞാൻ ഈ അവസരത്തിൽ ക്ഷമ ചോദിക്കുന്നു...
അന്ന് ഞാൻ ആ ജോലി ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാനും എന്റെ കുടുംബവും ഇന്ന് റോഡരികിൽ തെണ്ടി നടക്കേണ്ട അവസ്ഥ ഉണ്ടാവുമായിരുന്നു... എന്തോ ദൈവവിളി കൊണ്ട് അന്നത് സംഭവിച്ചില്ല... ജോലി കളഞ്ഞു പോകുന്ന ഓരോ സിനിമ മോഹികൾക്കും ഇതൊരു പാഠമാകാം...
ഇതിലെ നടൻ ഒരു പക്ഷെ സെവൻത് ഡേയിലെ പ്രിത്വിരാജിനെ പോലെ പണം മുക്കി കൊണ്ട് പോയ സദാനന്ദൻ ആവാം... പക്ഷെ ഇതെനിക്ക് സംഭവിച്ച അനുഭവ പാഠം ആണ്... ഇനി ആർക്കും ഈ അവസ്ഥ വരരുത് എന്നോർത്തു കൊണ്ടാണ് ഞാനിന്ന് ഇതെഴുതുന്നത്...
ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ഈ മഹാനെ ആരെങ്കിലും കാണുകയാണെങ്കിൽ ബാംഗ്ലൂർ - മുംബൈ - കൊച്ചി - കൊല്ലം പോലീസ് കമ്മീഷണർ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ്... അല്ലെങ്കിൽ എന്നെ എങ്കിലും അറിയിക്കണമെന്നഭ്യര്ഥിക്കുന്നു....
കൂടാതെ എല്ലാ സിനിമാക്കാരും ഇങ്ങനെ അല്ലാട്ടോ ... സിനിമ മേഖലയിൽ വർക്ക് ചെയുന്ന ഒരുപാട് പേരെ എനിക്കറിയാം... ആദ്യമായാണ് ഇങ്ങനെ ഒരു ഫ്രോഡിനെ കാണുന്നത്... ഇവനൊക്കെയാണ് സിനിമയുടെ ശാപം... നല്ല മനസുകളും കുറെ ഉണ്ട്... എല്ലാം അറിഞ്ഞപ്പോ ഫുൾ support ഉണ്ട് എന്ന് പറഞ്ഞവർ ...മറക്കില്ല ആരെയും ..
ഇവ എല്ലാ കാര്യങ്ങളുടെയും തെളിവുകൾ സഹിതം എന്റെ കൈയിൽ ഉണ്ട്.. ചാറ്റ്സ് ആണേലും കാൾസ് ആണെങ്കിലും... എല്ലാം, ഇദ്ദേഹത്തിന്റെ പഴയ കൊറേ ചതികഥകളും ഉണ്ട് സംവിധാനം ചെയ്യാൻ താല്പര്യമുവർക്കായി ഇതാ മറ്റു പല ചതികളുടെ കഥകൾ...
പി.സ് : മോനെ സദാനന്ദാ നീ പുതിയ ഉടായിപ്പുമായി വരുമെന്നെനിക്കറിയാം ...നി വരണം ...എന്റെ മുന്നിൽ വരണം (ഫിബ യുടെ മറവിൽ ഒളിച്ചിരിക്കാതെ ഒന്ന് പുറത്തു വരുമോ) ... ഇന്നലെ വരെ സാം ചേട്ടാ സാം ചേട്ടാ എന്നു വിളിച്ചു പുറകെ നടന്ന സിനിമാമോഹി കൃഷിനെ മാത്രമേ നിനക്കറിയൂ ... മറ്റേ ആളെ പരിചയപ്പെടാൻ ഇനി നിനക്കും ആഗ്രഹം ഉണ്ടാവില്ല ???