Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാതാവ് വലിയവീട്ടിൽ സിറാജ് അന്തരിച്ചു

valiyaveettil-siraj

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര നിർമാതാവ് വലിയവീട്ടിൽ സിറാജ് (60) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. രാജമാണിക്യം, പ്രജാപതി, അപരിചിതൻ, കാക്കി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. വലിയവീട്ടിൽ’ എന്ന പേരിൽ സിനിമ വിതരണവും സിറാജ് നിർവഹിച്ചിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കലൂര്‍ തോട്ടത്തുംപടി ജുമാമസ്ജിദില്‍ നടക്കും.

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് രാജമാണിക്യം. അന്ന് 2.30 കോടി മുതല്‍മുടക്കില്‍ വലിയവീട്ടില്‍ സിറാജ് നിര്‍മിച്ച ഈ ചിത്രം 17 കോടിയാണ് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്.