സിനിമയിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് ചാർമിള. ചെറുപ്പകാലത്ത് സിനിമയിൽ അഭിനയിക്കുമ്പോൾ കല്ല്യാണാലോചനകൾ വരുമായിരുന്നു. അത് നേരിട്ട് തന്റെ അച്ഛന്റെടുത്താണ് എത്താറ്. അങ്ങനെയെങ്കിലും അഭിനയം നിർത്തുമല്ലോ എന്ന് കരുതി അപ്പോൾ അച്ഛൻ വളരെ സന്തോഷിക്കും. അച്ഛന് താൻ അഭിനയിക്കുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല.
എന്നാൽ ഇപ്പോൾ ആളുകൾക്ക് ആരാധന എന്ന രീതി മാറി. എല്ലാവരുടേയും ചിന്താഗതിയിൽ മാറ്റം വന്നു. അടുത്തിടെ മൂന്ന് മലയാളി പയ്യന്മാർ തന്റെ അടുത്ത് ഡേറ്റ് ചോദിച്ചു വന്നു. താൻ ഡേറ്റ് നൽകി. അഡ്വാൻസും തന്നു. അവർക്ക് ഏകദേശം ഇരുപത്തിരണ്ട് വയസൊക്കെയേ കാണുകയുള്ളൂ. എന്നാൽ ഷൂട്ടു തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവരുടെ സ്വഭാവം മാറി. താൻ അവരിലൊരാളോടാപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു. ആരെ വേണമെങ്കിലും സെലക്ട് ചെയ്തോളാനും തന്നോട് പറഞ്ഞു.
അപ്പോൾ തന്നെ ഷൂട്ട് നിർത്തി താൻ അവിടെ നിന്നിറങ്ങി. പിന്നെ ബസിലാണ് താൻ ചെന്നൈയിലെ വീട്ടിലേക്ക് പോയത്. അവരോട് സഹകരിക്കാത്തതു കൊണ്ട് കാർ പോലും അറേഞ്ച് ചെയ്ത് തന്നില്ല. ഇത്തരക്കാരുടെ ഒക്കെ ഉദ്ദേശം വേറെയാണ്. എന്നാൽ തന്റെ ചെറുപ്പകാലത്ത് സിനിമാ മേഖലയിലുള്ളവർ എല്ലാവരും വളരെ നന്നായിട്ടു മാത്രമേ പെരുമാറിയിരുന്നുള്ളൂ എന്നും ചാർമിള മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പറഞ്ഞു.