ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒരു മൂന്നാംഭാഗം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ബാഹുബലി 3ന് വേണ്ടിയായിരിക്കും. രാജമൗലിയുടെ കരവിരുതിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡചിത്രം അത്രത്തോളം വലിയ സ്വാധീനമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയത്.
ബാഹുബലിയായി തകർത്താടിയ സാക്ഷാൽ പ്രഭാസും മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നുണ്ടോ? രാജമൗലി അങ്ങനെയൊരു പ്രോജക്ടുമായി വന്നാൽ എന്താകും പ്രഭാസിന്റെ മറുപടി. അങ്ങനെയൊരു സംഭവം ഈയിടെ ഉണ്ടായി.
ഒരു ടിവി പരിപാടിക്കിടെ രാജമൗലി പ്രഭാസിനെ ഫോണിൽ വിളിച്ച് പറ്റിക്കുകയുണ്ടായി. റാണ ദഗുപതിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിർമാതാവ് ശോഭു യർലഗഡയും കൂടെ ഉണ്ടായിരുന്നു.
പരിപാടിക്കിടെ പറ്റിക്കാൻ വേണ്ടി പ്രഭാസിനെ രാജമൗലി ഫോണിൽ വിളിച്ചു. ‘ഡാർലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം–രാജമൗലി പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ചപ്പോൾ ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു. പിന്നീടുളള മറുപടി കേട്ട രാജമൗലിയ്ക്കും റാണയ്ക്കും ചിരിയടക്കാനായില്ല.
Rajamouli and Prabhas about Bahubali 3
‘അമ്മാ നീ യമ്മാ’( ഞെട്ടിത്തരിച്ച് പോകുക) എന്നാണ് ബാഹുബലി 3 എന്നു കേട്ട പ്രഭാസ് പറഞ്ഞത്. ഫോണിലായതുകൊണ്ട് പ്രഭാസിന്റെ മുഖത്തെ ഭാവം കാണാൻ കഴിഞ്ഞില്ലെങ്കിലും രാജമൗലിയും റാണയും തലകുത്തി ചിരിക്കുകയായിരുന്നു.