സുരേഷ് ഗോപിക്ക് ഇതിൽപരം എന്തുവേണം !

മലയാളത്തിന്റെ സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം.  പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിക്കുകയുണ്ടായി. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അപ്രതീക്ഷിത പിറന്നാൾ സന്ദേശമാണ് താരത്തെ ഞെട്ടിച്ചത്. പിറന്നാൾ ആശംസ എഴുതിയ കത്തിന്റെ ചിത്രം അദ്ദേഹം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

വൈകിയാണെങ്കിലും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി മറ്റൊരു സമ്മാനം കൂടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസയാണ് സുരേഷ് ഗോപിയെ േതടിയെത്തിയത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി പിറന്നാൾ ആശംസകള്‍ നേർന്നത്. 

അമേരിക്കൻ പര്യടനത്തിലായിരുന്നു നരേന്ദ്രമോദി അവിടെ നിന്നു തന്നെയാണ് കത്ത് അയച്ചിരിക്കുന്നതും. ഇതിൽപരം തനിക്കെന്ത് വേണം എന്നാണ് ഈ കത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് താരം കുറിച്ചത്.