Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപി നികുതിവെട്ടിച്ചെങ്കിൽ നടപടിയെടുക്കണം; കെ. സുരേന്ദ്രൻ

surendran

സുരേഷ് ഗോപി എംപി നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുരേഷ് ഗോപി കാർ വാങ്ങിയിട്ട് ഏറെ നാളായി. അതു വ്യാജ വിലാസത്തിലാണോ റജിസ്റ്റർ ചെയ്തതെന്നു കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ ആഡംബര കാർ ഉപയോഗിച്ചതു കൊണ്ടാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കാർ ചർച്ചയാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.