നടിക്കെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിനിമാസംഘടന എടുത്ത നിലപാടുകൾ പലതരത്തിൽ ചോദ്യം ചെയ്യുകയാണ്. രാഷ്ട്രീയപ്രവർത്തകരും സാമൂഹ്യനിരീക്ഷകരും സിനിമാരംഗത്തുള്ളവരിൽ പലരും അമ്മ സംഘടനയുടെ നിലപാടിനെതിരെ രംഗത്തെത്തി. ഈ വിഷയത്തിൽ പരസ്യപ്രതികരണവുമായി ആഷിക് അബു.
അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും സംഘടനകളിൽ ഇല്ലെന്നാണ് ആഷിക് അബു ഫെയ്സ്ബുക്കിൽ കുറിച്ചത്.
ആഷിക് അബുവിന്റെ പോസ്റ്റ് വായിക്കാം–
‘സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി !’