താൻ പൊലീസിന്റെ ചാരനല്ലെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ ജിന്‍സൺ. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിവരങ്ങൾ ജിൻസൺ മനോരമ ന്യൂസിസോട് വെളിപ്പെടുത്തി. സുനിയെക്കൊണ്ട് കുറ്റം ചെയ്യിച്ചവർ രക്ഷപ്പെടരുതെന്ന് കരുതിയതുകൊണ്ടാണ് ജയിലില്‍ നിന്ന് അറിഞ്ഞ കാര്യങ്ങൾ പൊലീസിനെ അറിയിച്ചതെന്ന് ജിൻസൺ പറഞ്ഞു.
Actress attack case - Jinson | Manorama News
‘പൾസർ സുനി ജയിലിൽ നിന്ന പലവട്ടം നാദിർഷായെ ഫോണിൽ വിളിച്ചു. ഇരുവരും സംസാരിച്ചത് സൗഹൃദത്തിൽ , സാമ്പത്തിക ഇടപാളുകളെക്കുറിച്ചും കാവ്യയുടെ കടയെക്കുറിച്ചും സംസാരിച്ചു.’–ജിൻസൺ പറഞ്ഞു. സംഭാഷണം ജയിലിലേക്ക് ഒളിച്ചുകടത്തിയ ഫോൺ ഉപയോഗിച്ചെന്നും ജിൻസൺ പറഞ്ഞു.
ഞാനിട്ടിരിക്കുന്ന ഷര്‍ട്ട് വരെ സുനിൽ ഉപയോഗിച്ച ഷർട്ട് ആണ്. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോൾ സുനി ധരിച്ചിരുന്ന ഷർട്ട് ആണിത്. എന്റെ ഷർട്ട് സുനി എടുത്തതിനാൽ ഈ ഷർട്ടുമായി ജയിലിൽ നിന്നും ഇറങ്ങുകയായിരുന്നു.
ഇത് ശ്രദ്ധിച്ച ജയിൽ ഉദ്യോഗസ്ഥരോ മറ്റോ പൊലീസിനെ അറിയിക്കുകയും സുനിയുമായുള്ള അടുപ്പം തിരിച്ചറിഞ്ഞ ശേഷം ചോദ്യം ചെയ്യാൻ വിളിക്കുകയുമായിരുന്നു.–ജിൻസൺ പറഞ്ഞു.
അപ്പുണ്ണി എന്നു പറയുന്നതൊക്കെ ഞാൻ കേട്ടു, നാദിർഷായെ വിളിക്കുമ്പോൾ ഏതോ സെറ്റിലായിരുന്നു. പണമിടപാടിനെക്കുറിച്ചാണ് സംസാരിച്ചത്. സുനിയുടെ കാര്യം മാത്രമല്ല കൂടെ ഉള്ളവരുടെ കാര്യങ്ങളാണ് സുനി കൂടുതലും പറഞ്ഞിരുന്നത്. ഇവർക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞു. അവർക്കൊന്നും തന്നെ തള്ളിക്കളയാൻ പറ്റില്ലെന്നും അങ്ങനെയൊരു ബന്ധമല്ല കുറ്റം ചെയ്യിച്ചവരുമായെന്നും സുനി പറഞ്ഞു. കൂടാതെ ഇതുമാത്രമല്ല എന്നൊരു വാക്കും കൂടി സുനി പറയുകയുണ്ടായി.
ചിരിക്കുന്ന മുഖവും മോതിരവും എന്തായാലും വേണമെന്ന് ഏൽപ്പിച്ച ആളുകൾ തന്നോട് പറഞ്ഞെന്നും സുനി പറയുകയുണ്ടായി. കാവ്യയുടെ കടയില്‍ എന്തൊ കൊടുത്തു എന്ന രീതിയിലും സംസാരിച്ചു. ആദ്യം വിചാരിച്ചത് എന്തൊ കത്ത് ആണെന്നാണ്, ഇപ്പോൾ മനസ്സിലാക്കുന്നത് അത് മെമ്മറി കാർഡ് ആണെന്നാണ്.–ജിൻസൺ പറഞ്ഞു.