Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ പൊക്കാളിന്‍’; ലൈവിനിടെ സുരഭിയുടെ മറുപടി

surabhi-facebook

നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തി. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടി ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. സിനിമാവിേശഷങ്ങൾ പങ്കുവക്കുന്നതിനും പ്രോത്സാഹാനവും തേടിയാണ് നടി ഫെയ്സ്ബുക്കില്‍ എത്തിയത്. 

ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാൽ ഇതിനിടെ സുരഭിയെ പരിസഹിച്ചുകൊണ്ട് ഒരു കമന്റ് വന്നു. ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്നായിരുന്നു കമന്റ്.

ഉടൻ തന്നെ സുരഭിയുടെ മറുപടി എത്തി.  'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിൻ. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ' എന്നായിരുന്നു നടിയുടെ മറുപടി.