Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ പേരിൽ അങ്ങനൊരു ബാങ്ക് അക്കൗണ്ട് ഇല്ല; തുറന്നടിച്ച് നമിത പ്രമോദ്

namitha-dileep

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ചോദ്യം ചെയ്യുമെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍തുക എത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൗണ്ടിൽ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് തുകയെത്തിയതെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ നടി നമിത പ്രമോദ് ആണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. സംഭവത്തിൽ പ്രതികരണവുമായി നമിത പ്രമോദ് രംഗത്തെത്തി.

അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്നും  സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിയണമെന്നും നമിത പറഞ്ഞു.

നമിതയുടെ കുറിപ്പ് വായിക്കാം–

‘സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല, മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.’