ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവാണ് ഭര്‍ത്താവ്.
Muthugow comedy-Thenmavin Kombathu
നൂറോളം മലയാള സിനിമകളിൽ അഭിനയിച്ച ഖദീജ, തേൻമാവിൻ കൊമ്പത്തിലൂടെയാണ് ഏവർക്കും സുപരിചിതയാകുന്നത്. സിനിമാ ജീവിതത്തിൽ ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്താണ്. അറുപതുകളിലും എഴുപതുകളിലും തിരക്കേറിയ നടിയായിരുന്നു ഖദീജ. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ 'വിരുതന്‍ ശങ്കുവില്‍' അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.
THENMAVIN KOMBATH - Sree Halliyilekulla Valee.mp4
അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന സിനിമകൾ. പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാട്ടിലകപ്പെട്ട മോഹൻലാലിന് വഴി കാണിച്ചു കൊടുക്കുന്ന അമ്മച്ചിയായി വേഷമിട്ടത് ഖദീജയായിരുന്നു.