സണ്ണിലിയോണിന്റെ പോൺ വീഡിയോകൾ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകി രാഹുൽ ഈശ്വർ. സണ്ണിലിയോണിന്റെ മാത്രമല്ല ഷക്കീലയുടെയും രേഷ്മയുടെയും വരെ പോൺവീഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ മനോരമന്യൂസിന്റെ കൗണ്ടർപോയിന്റിൽ വെളിപ്പെടുത്തി. സണ്ണിലിയോണിയെ കാണാൻ പോകുന്നത് മഹാപാതകമാണോ എന്ന വിഷയത്തെ സംബന്ധിച്ചു നടത്തിയ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ തുറന്നുപറഞ്ഞത്.
രണ്ടുദിവസം കൊച്ചിയിലെ ഒരു മൈബൈൽ കടയുടെ ഉദ്ഘാടനത്തിന് എത്തിയ സണ്ണിലിയോണിനെ കാണാൻ എണ്ണിയാൽ ഒടുങ്ങാത്ത ആൾക്കൂട്ടമായിരുന്നു എത്തിയത്. ഈ കേരളത്തിന് ഇത് എന്താണ് സംഭവിക്കുന്നത് എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ ചേരിതിരിഞ്ഞുള്ള തർക്കങ്ങൾ. കേരളയുവത്വം സണ്ണിലിയോണിനെ കാണാൻ എത്തിയതിൽ ആശങ്കപ്പെടേണ്ടതുണ്ടോയെന്ന എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
താൻ പോൺവീഡിയോകൾ കണ്ടിട്ടുണ്ട്. ലൈംഗികഅതിപ്രസരങ്ങൾ യുവതലമുറയെ വഴിതെറ്റിക്കുന്നതരത്തിലുള്ളതായതിനാൽ ഇതിനെതിരെ നിയമയുദ്ധത്തിനും മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ആരോഗ്യകരമായ ലൈംഗികതെ ബാധിക്കുന്ന തരത്തിലുള്ളവയാണ് സണ്ണിലിയോണിന്റെ പോൺവീഡിയോകൾ. XXX ഗണത്തിൽപ്പെട്ടവ യുവത്വത്തിന് ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ അവബോധം നൽകുന്നുണ്ട്. പോൺ വീഡിയോ ഒരുപരിധി കഴിയുമ്പോൾ നെഗറ്റീവ് പോൺ ഗണത്തിലേക്ക് പോകും. അതിനെതിരെയാണ് താൻ പ്രതികരിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.