പിരിവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാളസിനിമയുടെ ചിത്രീകരണം അലങ്കോലപ്പെടുത്തി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്’ എന്ന സിനിമയുടെ ചിത്രീകരണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.
ധ്യാൻ, അജു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന സച്ചിന്‍, എന്ന സിനിമയുടെ ചിത്രീകരണം ഒരു മാസത്തോളമായി പുനലൂര്‍, പത്തനാപുരം മേഖലകളില്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പത്തനാപുരം പള്ളിമുക്കില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക പിരിവ് ചോദിച്ച് എത്തിയത്.
എന്നാല്‍ പിരിവ് നല്‍കാകില്ലെന്ന് നിര്‍മാതാവ് അറിയിച്ചു. ഇതോടെയാണ് ചിത്രീകരണം അലങ്കോലപ്പെടുത്തിയതെന്ന് നിര്‍മാതാവ് പറയുന്നു. ഷൂട്ടിങ് പൊതു ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. സെറ്റിൽ ബഹളമായതോടെ അഭിനേതാക്കൾ ഷൂട്ടിങ് നിർത്തി സ്ഥലം കാലിയാക്കി. അതോടെ അന്നത്തെ ചിത്രീകരണവും നിർത്തിവെക്കേണ്ടി വന്നു. ഇതുമൂലം ഏഴ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അണിയറക്കാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് നിര്‍മാതാവ് പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു. അജുവര്‍ഗീസ് , ധ്യാന്‍ ശ്രീനിവാസന്‍, അന്ന രേഷ്മ, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് സച്ചിനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.