ഇരുപത്തിയഞ്ചു വർഷം മുമ്പ് രണ്ടു മൂന്ന് ചെറുപ്പക്കാരുടെ ആഗ്രഹമായിരുന്നു ഒരു വ്യത്യസ്‌തമായ സിനിമ ചെയ്യണം എന്നത്. അതിന്റെ ഭാഗമായി മലയാളത്തിൽ എങ്ങിനെ ഒരു കുങ്ഫു സിനിമ ചെയ്യാം എന്ന ആലോചനയുണ്ടായി. അതിന്റെ അനന്തര ഫലമാണ് മലയാളത്തിൽ യോദ്ധ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പിറവി. ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ചേരുന്നു...
Movie Yodha celebrates its 25th year | Special programme | Manorama News
യോദ്ധയിൽ ക്ലൈമാക്സ് രംഗത്ത് ലാമയെ തട്ടിക്കൊണ്ട് പോകുന്ന ആളായി അഭിനയിച്ചത് ലാമയെ അവതരിപ്പിച്ച സിദാര്‍ഥിന്റെ അച്ഛൻ തന്നെയാണ്. അങ്ങനെ യോദ്ധ സിനിമയെക്കുറിച്ച് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ സംവിധായകൻ സംഗീത് ശിവൻ വെളിപ്പെടുത്തുന്നു..
യോദ്ധയിൽ മോഹൻലാലിന്റെ സന്തതസഹചാരിയായി നടക്കുന്ന വിക്രുവിനെ ഓർമയില്ലേ. യോദ്ധയുടെ 25 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ലാലേട്ടനോടൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ വിനീത് അനിൽ.
25 വർഷം കഴിഞ്ഞിട്ടും യോദ്ധയിലെ വിക്രുവിനെ ആരും മറന്നിട്ടില്ല. എവിടെപ്പോയാലും ലാലേട്ടന്റെ കൂടെ അഭിനയിച്ചതിന്റെ സ്നേഹം എല്ലാവർക്കുമുണ്ട്. ഒരുപാട് സന്തോഷമുണ്ട്. നാട്ടുകാർ ഇപ്പോഴും ഉണ്ണികുട്ടൻ എന്നൊക്കെയാണ് വിളിക്കുന്നത്. യോദ്ധതന്ന ഓർമകൾ മറക്കാനാവില്ല.
വിദേശത്ത് ഏറെ ജോലി ചെയ്തതിന് ശേഷം വിനീത് നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമ തന്നെയാണ് വിനീതിന്റെ മോഹം. സംവിധായകനായി സിനിമയിൽ തിരികെ എത്താനാണ് വിനീതിന്റെ ആഗ്രഹം. വിജയലക്ഷ്മിയുടെ പ്രശസ്ത നോവൽ ഒസ്യത്ത് സിനിമയാക്കാനാണ് പദ്ധതി. യോദ്ധ ഇറങ്ങിയതിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്ന അവസരത്തിലാണ് ഓർമകൾ വിനീത് പങ്കുവച്ചത്.