യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു പൊലീസിന്റെ നോട്ടിസ് ലഭിച്ച സംവിധായകൻ നാദിർഷായെ ഇന്നലെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല.
ഞായറാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത ശേഷം നാദിർഷായെ ചോദ്യം ചെയ്യാൻ പൊലീസ് തയാറെടുത്തിരുന്നു. അടുപ്പമുള്ള ചിലരുമായി ഫോണിൽ സംസാരിച്ചെങ്കിലും ഇതു സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ നൽകാൻ നാദിർഷായും തയാറായില്ല. പൊലീസ് കസ്റ്റഡിയിൽ അല്ലെന്നു മാത്രമാണു നാദിർഷായുടെ പ്രതികരണം. ഞായറാഴ്ച രാത്രി 10.30 നു മഫ്ടിയിലുള്ള പൊലീസുകാരോടൊപ്പമാണു നാദിർഷാ ആശുപത്രിക്കു പുറത്തേക്കു പോയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.