രാമലീല എന്ന സിനിമ ഈ 28 ന് തീയേറ്ററുകളിൽ എത്തും. അരുൺ ഗോപി എന്ന എന്റെ സുഹൃത്തിന്റെ ആദ്യസിനിമ, നല്ല സിനിമകൾ മാത്രം നമുക്ക് തരുന്ന ടോമിച്ചൻ മുളകുപ്പാടം എന്ന കോടികൾ മുടക്കിയ നിർമാതാവിന്റെ പ്രതീക്ഷ.
ഏറ്റവും നല്ല എഴുത്തുകാരിൽ ഒരാളായ നമ്മുടെ സച്ചിയേട്ടൻ രചന നിർവഹിച്ച സിനിമ. ഷാജിയേട്ടൻ പുലിമുരുകൻ എന്ന സിനിമക്ക് ശേഷം ക്യാമറ ചലിപ്പിക്കുന്ന സിനിമ..... ഒരുപാട് പേരുടെ സ്വപ്നമാണ് രാമലീല..
ഈ സിനിമയിൽ ഞാനും ഒരു ചെറിയ റോളിൽകൂടെ ഉണ്ട്. ഈ സിനിമയുടെ തുടക്കം മുതൽ അരുണിന്റെ കൂടെ സഞ്ചരിച്ച ഒരാളാണ് ഞാൻ..
ഒരുപാടുപേരുടെ കഷ്ടപാടിനുശേഷം... ആ സിനിമ കാണരുത് എന്ന ഒറ്റവാക്കിൽ പറയുന്നവരോട്.... അപേക്ഷയാണ്...
വ്യക്തികൾ അല്ല കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്... ഒരുപാട് പേരുടെ പ്രതീക്ഷകൾ... കണക്കിലെടുത്തു ഈ സിനിമ നിങ്ങൾ കാണണം. ഇതൊന്നും പറയാൻ വലിയ ഒരു അഭിനേതാവല്ല ഞാൻ..... വർഷങ്ങളായി സിനിമയിൽ ഒരു ലക്ഷ്യത്തിലെത്താൻ വേണ്ടി ശ്രമിക്കുന്ന അനേകം പേരിൽ ഒരാൾ....
നിങ്ങളുടെ സ്വന്തം..... ഷാജു.