തമിഴ് നടന്‍ ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം പുതിയ വഴിത്തിരിവില്‍. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ടി.സിയും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മധുരൈ ജില്ലയിലെ മേലൂരിലുള്ള 66 കാരനായ ആർ. കതിരേശനും ഭാര്യയുമാണ് മധുരൈ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു കതിരേശന്‍ നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ് െഹെക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു.
ഈ കേസില്‍ ധനുഷ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് മധുരയിലെ കെ. പുതൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അഭിഭാഷകനായ എസ്. െടെറ്റസിനൊപ്പമാണ് കതിരേശന്‍ സ്‌റ്റേഷനിലെത്തിയത്.ചെെന്നെ എഗ്‌മോറിലെ ഗവ. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെയും ചെെന്നെ കോര്‍പറേഷനിലെയും രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മനസിലായതെന്നും പരാതിയില്‍ പറയുന്നു. ചെന്നൈ കോർപ്പറേഷൻ വെബ് സൈറ്റിലോ, ആശുപത്രിയിലോ സമാന സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ അവകാശപ്പെടുന്നു.
'' 1983 ജൂെലെ 30 നു ജനിച്ച ആണ്‍കുട്ടിക്കായി ചെെന്നെ കോര്‍പറേഷന്‍ 1993 ജൂണ്‍ 31 നു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേര് കൃഷ്ണമൂര്‍ത്തിയെന്നും വിജയലക്ഷ്മിയെന്നുമാണു ചേര്‍ത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നമ്പരിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് അസാധാരണമാണ്.
പേര് തിരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനങ്ങളിലും െവെരുധ്യമുണ്ട്. ആര്‍. കസ്തൂരിരാജയുടെ മകന്‍ ആര്‍.കെ. വെങ്കടേഷ് പ്രഭുവിന്റെ പേര് കെ. ധനുഷ് എന്നു മാറ്റുന്നതായാണ് 2003 ഡിസംബറിലെ വിജ്ഞാപനം. എന്നാല്‍, ആര്‍. കൃഷ്ണമൂര്‍ത്തിയുടെ പേര് ആര്‍. കസ്തൂരിരാജ എന്നു മാറ്റിയതായി 2015 ഫെബ്രുവരിയിലെ വിജ്ഞാപനത്തില്‍ പറയുന്നു.''-അഡ്വ. െടെറ്റസ് പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് കമ്മിഷണർ മഹേഷ് കുമാർ അഗർവാളിനെ ചെന്ന് കാണാനാണ് പൊലീസ് പറയുന്നതെന്നും അഭിഭാഷകൻ പറഞ്ഞു.കഴിഞ്ഞ വര്‍ഷം നവംബറിലാണ് മേലൂരിനരികിലുള്ള മാനംപട്ടി എന്ന ഗ്രാമത്തിലെ ആര്‍ കതിരേശന്‍ (60), കെ മീനാക്ഷി (55) ദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ കോടതിയെ സമീപിച്ചത്. വയസ്സായതിനാല്‍ ധനുഷ് തങ്ങള്‍ക്ക് മാസം 65, 000 രൂപ ചെലവിനു നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം.
ധനുഷിനോടു വിചാരണയ്ക്കു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ധനുഷ്മ ധുരൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന് ആസ്പദമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വാദം.
ദമ്പതികള്‍ക്കു താനുമായി യാതൊരു ബന്ധമില്ലെന്നും അവരെ ആരോ പറഞ്ഞു പറ്റിച്ചതാണെന്നും ധനുഷ് പറഞ്ഞിരുന്നു. മധുരൈ ഹൈക്കോടതിയില്‍ ഹാജരായ ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ധനുഷ് അവരുടെ മകനാണെന്ന അടയാളങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.
ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ദമ്പതികളുടെ ആവശ്യം ധനുഷ് നിരാകരിക്കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ അവരുടെ മകന്‍ സംവിധായകനായ കസ്തൂരി രാജയെ കണ്ടുമുട്ടിയെന്നും അദ്ദേഹം സഹായിച്ചാണ് ധനുഷ് സിനിമയില്‍ എത്തിയതെന്നും കതിരേശന്‍, മീനാക്ഷിദമ്പതികള്‍ അവകാശപ്പെടുന്നു.