അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലാ കണ്ണന്താനത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകൾ പ്രചരിച്ചിരുന്നു. അതിനെതിരെ പ്രതികരിച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്നുകൂടി മനസ്സിലാക്കണമെന്നും അമിതമായാൽ അമൃതും വിഷമാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ?ആദ്യമൊരു തമാശയായ വിനോദമായിരുന്നു, എല്ലാവരുമൊന്ന് ചിരിച്ചു.
ഇപ്പോഴത് അതിരുവിട്ട പരിഹാസമായി. അവഹേളനമായിത്തുടങ്ങി, മതി നിർത്തൂ..അവർക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയിൽ അവർ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികൾ പോലും അവരെ അവഹേളിക്കുന്നു.
മാതാപിതാക്കൾ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല..എങ്കിലും അതിരു വിട്ട ഈ പരിഹാസത്തിൽ അവർ വേദനിക്കുന്നത് ഞാൻ മനസിലാക്കുന്നു.
പൊതു പരിപാടികളിൽ പോലും പങ്കെടുക്കാത്ത ഒരു സ്ത്രീക്ക് ഇതങ്ങനെ സ്പോട്ടീവായി എടുക്കാൻ സാധിക്കണമെന്നില്ല..അമിതമായാൽ അമൃതും വിഷമാണ്..
നിങ്ങളുടെ തമാശ അവർക്ക് വേദനയാണ് എന്ന് കൂടി ഓർക്കണം...ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..