അമല പോള്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തിൽ അതിനെ പരിഹസിച്ച് താരം നടത്തിയ ബോട്ട് യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. തുടർന്ന് അമല പോളിനെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തുകയും ചെയ്തു.
അമലയുടെ പോസ്റ്റിന് രസികൻ മറുപടിയുമായി തമിഴ് നടൻ ആര്യയും എത്തി. റോഡ് ടാക്സ് ലാഭിച്ചാൽ ഒടുവിൽ ബോട്ടിൽ തന്നെയെത്തുമെന്നായിരുന്നു ആര്യയുടെ കമന്റ്. സൈക്കിളിൽ യാത്ര ചെയ്തും ഒാടിയുമൊക്കെ ആര്യ സൂക്ഷിച്ചുവയ്ക്കുന്ന പൈസ പോലെ തന്നെയാണ് ഇതെന്ന് അമലയുടെ മറുപടി.
ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ് "Amala fall in love". എന്നായിരുന്നു ആര്യയുടെ അടുത്ത കമന്റ്. തിരിച്ച് ഇതേ നാണയത്തില്‍ അമല മറുപടിയും കൊടുത്തു. "നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ" എന്നായിരുന്നു അമലയുടെ മറുപടി.