തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്ക് നയിച്ച സംഭവവികാസങ്ങളിൽ ജില്ലാ കലക്ടർ ടി.വി. അനുപമ വഹിച്ച പങ്ക് വളരെ വലുതാണ്. ജില്ലാ കലക്ടറായി ചുമതല എടുക്കുമ്പോൾ ടി.വി. അനുപമയുടെ ആദ്യ ദൗത്യം മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള അന്വേഷണമായിരുന്നു.
സമൂഹമാധ്യമങ്ങളിലും കലക്ടർ ആണ് താരം. ഇപ്പോഴിതാ കലക്ടർ ടി.വി. അനുപമയെ പ്രശംസിച്ച് സംവിധായകൻ ജോയ് മാത്യു. ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–
അനുപമം ഈ ധീരത,
ഇത്തരം ഉദ്യോസഥരെ നിർവീര്യരാക്കാതിരിക്കലാണു യഥാർഥ ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ അങ്ങനെയൊക്കെ ഇവിടെ സംഭവിക്കുമോ? ജനപക്ഷത്ത് നിന്നിരുന്ന മറ്റു ഉദ്യോഗസ്‌ഥരുടെ ഗതി അറിയാവുന്ന നമുക്ക് അനുപമയുടെ കാര്യത്തിൽ പ്രതീക്ഷക്ക് ന്യായമുണ്ടോ?