Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോയ് താനൊരു വിഷപ്പല്ലാണ്; എന്നാ വന്ന് പറിക്കൂ എന്ന് ജോയ് മാത്യു

joy-fv

സാമൂഹികവിഷയങ്ങളിൽ തന്റെ അഭിപ്രായം ശക്തമായി പ്രകടിപ്പിക്കുന്ന താരമാണ് ജോയ് മാത്യു. അദ്ദേഹത്തിന്റെ പല കുറിപ്പുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാകാറുമുണ്ട്. ഹാദിയ കേസുമായി ബന്ധപ്പെട്ട് ജോയ് മാത്യു തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തന്തയെ വേണ്ടാത്ത മകളെ തന്ത എന്തിനു ചുമക്കണമെന്നതാണ് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നായിരുന്നു ആ പോസ്റ്റ്.

എന്നാല്‍ ഇതിനു താഴെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ‘ജോയ് ചേട്ടാ, ഹാദിയ എന്ന ആ  പെണ്‍കുട്ടി അച്ഛനെ വേണ്ട എന്നു പറഞ്ഞിട്ടില്ല. തനിക്ക് ഉചിതം എന്നു തോന്നിയ മതം ഇസ്‌ലാമാണെന്നേ പറഞ്ഞുള്ളൂ. ആ മതത്തെ അവള്‍ പഠിച്ചു. ചേട്ടന്റെ ലൈഫില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയാം. ആദ്യം അതെല്ലാം തീര്‍ത്തിട്ട് മീഡിയാസിന് മുന്നില്‍ ഷോ കാണിക്ക്’ എന്നായിരുന്നു ഒരാളുടെ വിമർശനം.

ഇതിന് ‘പോയി പണിനോക്കെടോ’ എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി. ജോയ് മാത്യു ഒരു വിഷപ്പല്ലാണെന്നായി അടുത്ത വിമർശനം‍. ‘എന്നാ വന്ന് പറിക്കാന്‍ നോക്ക്’ എന്നു പറഞ്ഞ് ജോയ് മാത്യു വീണ്ടുമെത്തി.

ജോയ് മാത്യു തന്നെയാണ് ഈ വാക്കുതർക്കത്തിന്റെ കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.