ബിഗ് ബിയുടെ പിന്നാലെ ദുൽക്കർ ചിത്രത്തിനും രണ്ടാം ഭാഗം

dulquer-big-b

മമ്മൂട്ടിയുടെ ബിഗ് ബി 2വിന് പിന്നാലെ ദുൽക്കർ ചിത്രത്തിനും രണ്ടാം ഭാഗം വരുന്നു. രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ തീവ്രം എന്ന സിനിമയ്ക്കാണ് രണ്ടാം ഭാഗം വരുന്നത്.

തീവ്രം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം സംവിധായകന്‍ നടത്തുന്നത്. ദുൽക്കർ അല്ല ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക. അഭിനേതാക്കളും നിര്‍മാതാവും പുതിയ ആളുകളായിരിക്കും.