2005ൽ പുറത്തിറങ്ങിയ ഫോർ ബ്രദേർസ് എന്ന സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബിഗ് ബി എന്ന സിനിമ ഉണ്ടായതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2007ൽ ബിഗ് ബി റിലീസ് ചെയ്യുകയും ചെയ്തു.
പിന്നീട് പതിനേഴ് വർഷങ്ങള്‍ക്ക് ശേഷം അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. ഇപ്പോഴിതാ ബിഗ് ബിയുടെ ഉത്ഭവത്തിന് കാരണമായ ഫോർ ബ്രദേർസിനും രണ്ടാം ഭാഗം വരുന്നു.
ജോൺ സിങ്കിൾടെൻ സംവിധാനം ചെയ്ത ഫോർ ബ്രദേർസിൽ മാർക് വാൾബെർഗ്, ടൈറിസ് ഗിബ്സൺ, ആൻഡ്രെ ബെഞ്ചമിൻ, ഗാരെറ്റ് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചത്.
ടൈറിസ് ഗിബ്സണ്‍ ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.