Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിച്ചോ ഇല്ലെങ്കിൽ സ്ക്രിപ്പ്റ്റും ചോരും !

ramaleela-dileep-arun

ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നായിരിക്കാമെന്ന പൊലീസിന്റെ വിശദീകരണത്തെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. ‘ സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്. വാൽകഷ്ണം: പൊലീസിന്റെ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ എന്ന് കേരളപൊലീസ്’ എന്നാണ് അരുൺ ഇതു സംബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. 

ദിലീപിനെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിനുമുന്‍പേ പകര്‍പ്പ് മാധ്യങ്ങള്‍ക്ക് ചോർന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് പൊലീസ് ചോർത്തിയതാണെന്ന് ആരോപിച്ച് ദിലീപ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇത് തനിക്കെതിരായ ഗൂഢനീക്കമാണെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാൽ കുറ്റപത്രം ദിലീപ് നൽകിയ ഹർജിലിയാണ് പൊലീസിന്റെ വിശദീകരണം. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമങ്ങൾ ഇത് ചോർത്തിയതാണെന്നും പൊലീസ് നൽകിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.