ലൂസിഫർ; മോഹൻലാലിന് പറയാനുള്ളത് ഇതാണ്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ലൂസിഫര്‍. നടന്‍ മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു സൂചിപ്പിച്ചു കൊണ്ട് ആന്റണി പെരമ്പാവൂരും പൃഥ്വിരാജും മുരളീ ഗോപിയും ഒരുമിച്ചുളള ചിത്രം ഇന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമ തരാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മാസ് സിനിമയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു.