ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാൽ നടത്തിയ രൂപമാറ്റമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. സിനിമയ്ക്ക് വേണ്ടി 18 കിലോ ശരീരഭാരം കുറച്ച് മുപ്പതുകാരനായ മാണിക്യനായി മാറിയ മോഹൻലാലിന്റെ പുത്തൻലുക്ക് തരംഗമായി മാറി.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ പുറത്തായി. വിമാനത്താവളത്തിൽ നിന്നും പുറത്തേക്കുവരുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ക്ലീൻ ഷേവ് ലുക്കിൽ തീരെ മെലിഞ്ഞ മോഹൻലാലിനെയാണ് ഈ ചിത്രങ്ങളിൽ കാണാനാകുക.


