മാസ് റിലീസായി മമ്മൂട്ടി നായകനാകുന്ന മാസ്റ്റർപീസ് റിലീസിനെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. ചെങ്ങന്നൂരില്‍ സിനിമയുടെ ലേഡീസ് ഫാൻഷോയും നടക്കുകയാണ്.
262 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസിനെത്തുന്ന മാസ്റ്റർ പീസിൽ ആരാധകർക്കും ആസ്വാദകർക്കും ഒരു പോലെ പ്രതീക്ഷയുണ്ട്.

പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി. വർഷങ്ങൾക്കിപ്പുറം കോളജ് അധ്യാപകന്റെ വേഷത്തിൽ അദ്ദേഹം എത്തുന്ന ചിത്രം കൂടിയാണിത്. ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തകർക്കാനാവുമോ എന്നതാണ് സിനിമാ ലോകം ഉറ്റു നോക്കുന്ന മറ്റൊരു വിഷയം. നിലവിൽ മോഹൻലാൽ ചിത്രമായ വില്ലന് അവകാശപ്പെട്ട ആദ്യ ദിന കലക്ഷൻ റെക്കോർഡ് ഭേദിക്കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി ആരാധകർ.


അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണമാണു നേടിയത്. ദീപക് ദേവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കിയത്.