നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന ഓൾഡ് മങ്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രശസ്ത സംവിധായകരായ ഷാഫിയുടെയും സച്ചിയുടെയും അസോസ്സിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച അനിൽ ദേവ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു. ചിത്രം നിർമിക്കുന്നത് മാസ്സ് മൂവി മേക്കർസിന്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, സീന ഡിക്സൺ പൊടുത്താസ്, ശ്രീരാജ് എ.കെ.ഡി എന്നിവർ ചേർന്നാണ്.

ചങ്ക്സ് എന്ന സൂപ്പർഹിറ്റ് സിനിമയുടെ തിരകഥാകൃത്തുക്കളായ സനൂപ്തൈക്കൂടം ജോസഫ് വിജീഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.