Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം; പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി

divya-unni-wedding

വിവാഹവാര്‍ത്തയിൽ പ്രതികരണവുമായി നടി ദിവ്യാ ഉണ്ണി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവാഹ ചിത്രം പങ്കുവെച്ച് നടി വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയത്.

സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകൾ അറിയിച്ചവർക്കും നന്ദിയെന്നും ദിവ്യാ ഉണ്ണി അറിയിച്ചു.

ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. 

divya-unni-wedding-1

ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. 

divya-unni-wedding-2

ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.