Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ണൂറുകാരനാകാൻ ദിലീപ് പെട്ടപാട്

dileep-old-get-up

തൊണ്ണൂറ്റിയാറു വയസ്സുകാരൻ കമ്മാരനായി ദിലീപിന്റെ രൂപമാറ്റം. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിൽ ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നിൽ. രാവിലെ എട്ടിനാരംഭിക്കുന്ന ഷൂട്ടിങ്ങിനായി പുലർച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.  

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ്ങാണ് ഇപ്പോൾ കൊച്ചിയിലും പരിസരത്തുമായി പുരോഗമിക്കുന്നത്. ‘രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യൽ സറ്റയറാണ് ഈ സിനിമ’- രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂർത്തിയാവും. മുരളി ഗോപി, സിദ്ധാർഥ്, ബോബി സിംഹ, ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.