Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മലയാളിയെ ഓര്‍ത്ത് ലജ്ജിക്കാം: ജോയ് മാത്യു

joy-madhu

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതുതന്നെയാണ് ചർച്ച. സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ജോയ് മാത്യുവും രംഗത്തെത്തി. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക…ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ.

മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല കേസുകള്‍ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുമ്പ് കൈകള്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.

related stories