Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തന്തയ്ക്കു വിളിച്ചപ്പോൾ എന്തൊരു സമാധാനം’; ചിരിപ്പിച്ച് ഫഹദിന്റെ ഡയലോഗ്

fahad-nazriya-vanitha

വനിത ഫിലിം അവാർഡ്‌സ് പുരസ്കാരവേദിയിൽ തിളങ്ങി ഫഹദും നസ്രിയയും. ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനായിരുന്നു. നസ്രിയയ്ക്കൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ താരം എത്തിയത്.

വനിത ഫിലിം അവാർഡ്‌സ് 2018 I കർട്ടൺ റൈസർ പാർട്ട് - 3 I മഴവില്‍ മനോരമ

റെ‍ഡ്കാർപറ്റിൽ ഇരുവർക്കുമായി രസകരമായൊരു മത്സരവും ഒരുക്കിയിരുന്നു. ഏതെങ്കിലും സിനിമയുടെ ഡയലോഗ് കേട്ട്, അത് ഏത് സിനിമയാണെന്ന് പറയുക. ‘സാറിന്റെ...സാറിന്റെ ഒരു അൽസേഷന്‍ പട്ടിയെ വേണം’–ഇത് ഏത് സിനിമയിലെ ഡയലോഗ് എന്നായിരുന്നു ഫഹദിനോടുള്ള ചോദ്യം. ഉടൻ തന്നെ ഫഹദിന്റെ മറുപടി എത്തി. ‘മോഹൻലാൽ ചിത്രം അധിപൻ’.

പിന്നീട് അധിപനിലെ മോഹൻലാലിന്റെ ഒരു ഡയലോഗ് ഏറ്റുപറയാമോ എന്നായി അവതാരകന്‍. അങ്ങനെ മോഹൻലാലിന്റെ ആ സൂപ്പർഹിറ്റ് ഡയലോഗും ഫഹദ് ഏറ്റുപറഞ്ഞു. ‘ഒരാളുടെ തന്തയ്ക്കു വിളിച്ചപ്പോൾ എന്തൊരു സമാധാനം’ എന്ന് അൽപം ചമ്മലോടെ തന്നെ ഫഹദ് പറഞ്ഞു.