രാമലീലയുടെ വിജയത്തിനുശേഷം ദിലീപിന്റേതായി പുറത്തുവരുന്ന കമ്മാര സംഭവം വിഷുവിനെത്തും. ചിത്രത്തിൽ 3 ഗെറ്റപ്പുകളായാണ് ദിലീപ് എത്തുന്നത്. ആ കൗതുകത്തിലേക്ക് ഇതാ മറ്റൊരു വിശേഷം കൂടി. 90 കാരനായ കമ്മാരന്റെ മകനായി സിദ്ദീഖ് എത്തുന്നതാണ് പുതിയ വാര്‍ത്ത. സിദ്ധിഖ് ആദ്യമായിട്ടാണ് ദിലീപിന്റെ മകനായി അഭിനയിക്കുന്നത്.
സിദ്ദീഖിന്റെ പുതിയ ഗെറ്റപ്പിനെക്കുറിച്ച് ദിലീപ് തന്നെയാണ് ചിത്രം സഹിതം ആരാധകരെ അറിയിച്ചത്. സുഭാഷ് ചന്ദ്രബോസിന്റെ ആരാധകനായ കമ്മാരന്‍ നമ്പ്യാരായാണ് ദിലീപ് എത്തുന്നത്.
ബോസിന്റെ ഐഎന്‍എയില്‍ ചേരുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുകയും ചെയ്ത കമ്മാരന്‍ ബോസിനോടുള്ള ആരാധന മൂത്താണ് മകന് ബോസ് കമ്മാരന്‍ എന്ന് പേരിട്ടത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്.