‘ഉമ്മാ, കരയണ്ട, ഇത് ചെറിയൊരു അവാര്‍‍ഡാ’: ഫഹദ്

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്‍റെ യശസുയര്‍ത്തിയ ഹഹദ്ഫാസിലും ദിലീഷ് പോത്തനും  കോട്ടയം ഭരണങ്ങാനത്തെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു. മൂന്ന് അവാര്‍ഡുകള്‍ നേടി തൊണ്ടിമുതല്‍ മലയാളത്തിന്‍റെ അഭിമാനമായത് സിനിമാ പ്രവര്‍ത്തകരും അറിഞ്ഞാഘോഷിച്ചു. 

ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഭരണങ്ങാനത്തെ പരപരാകത്ത് വീട്ടുവളപ്പില്‍ ആഘോഷമായി മാറി.  ഫഹദിനും ദീലീഷ് പോചത്തനും  അവാര്‍ഡിന് സാധ്യത കല്‍പിക്കപ്പെട്ടിരുന്നതിനാല്‍ മാധ്യമപ്പടയും അമല്‍നീരദിന്‍റെ പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടതോടെ ആഘോഷവും തുടങ്ങി.  ഫോണിലൂടെയും നേരിട്ടും സംവിധായകന്‍ ദിലീഷിന് ആശംസകള്‍. 

തിരക്കഥാകൃത്ത് സജീവ് പാഴൂരിനും അവാര്‍ഡ് ലഭിച്ചത് സന്തോഷം ഇരട്ടിയാക്കി. ഈ ആരവം  കെട്ടടങ്ങും മുമ്പെ  അതിലേറെ മധുരവുമായി ഫഹദിനും അവാര്‍ഡ്. പിന്നെ  ആര്‍പ്പുവിളികള്‍ക്കിടയിലേയ്ക്ക് നമ്മുെട കഥാനായകന്‍റെ രംഗപ്രേവശം 

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയപ്പോഴും ഒന്നുകൂടി ഉറപ്പിക്കല്‍. ഭാര്യ നസ്രിയ ഉറപ്പ് കൊടുത്തതോടെ മാധ്യമങ്ങളോട് മനസു തുറന്നു. നസ്രിയ കെട്ടിടത്തിന് മുകളില്‍ നിന്ന് ഒ.കെ. പറയുന്നതോടെയാണ് ഫഹദ് തുടങ്ങുന്നത്.  സന്തോഷം അണപൊട്ടിയതോടെ ഫഹദിനെ സിനിമാക്കാര്‍ നിലത്തു നിര്‍ത്തിയല്ല.

ഇതിനിടെ ഫോണിലൂടെ ആശംസാ പ്രവാഹം. ഉമ്മ വിളിച്ചു, ‘കരയുകയൊന്നും വേണ്ട. ഇതൊരു ചെറിയ അവാര്‍ഡാണെ’ന്ന് ഉമ്മയോട് ഫോണിലൂടെ ഫഹദ്. ഫോണ്‍ ബാപ്പയ്ക്ക് കൊടുക്കാനും ഉമ്മയോട് ചെറുചിരിയോടെ ഫഹദ്. ഫോണുകള്‍ പരസ്പംരം മാറി മാറി  ആശംസകള്‍ക്ക്  മറുപടി പറഞ്ഞ് ദിലീഷും ഫഹദും. കാര്യങ്ങള്‍ മാനേജ് ചെയ്ത് നസ്രിയയും സന്തോഷത്തിന്‍റെ ഭാഗമായി.  കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ലോക്കേഷനില്‍ ആഹ്ലാദം തുടര്‍ന്നു.