സൂപ്പർസ്റ്റാർ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് മൈ സ്റ്റോറി. റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിങിനൊരുങ്ങുകയാണ്. ഇപ്പോഴിതാ പൃഥ്വിയുെട ആരാധകർക്കും സിനിമാപ്രേക്ഷകർക്കുമായി സിനിമയുടെ അണിയറപ്രവർത്തകർ ലേലം സംഘടിപ്പിക്കുന്നു.
ലേലത്തിലൂടെ സിനിമയിൽ പൃഥിരാജ് അണിഞ്ഞ വസ്ത്രങ്ങൾ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും. കാരുണ്യപ്രവർത്തികൾക്ക് വേണ്ടിയാകും ലേലത്തിൽ നിന്ന് കിട്ടുന്ന തുക ചിലവഴിക്കുക. നായരമ്പലത്തിലെ കരുണ സ്പെഷൽ സ്കൂളിലെ കുട്ടികൾക്കാണ് തുക മാറ്റിവെയ്ക്കുന്നത്.
ഏപ്രിൽ 21ന് വൈകിട്ട് ഏഴുമണിക്ക് മൈ സ്റ്റോറിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് തത്സമയം ലൈവ് നടക്കുക.