Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യജിത് റായി അവാർഡ് മോഹൻ ശർമയ്ക്ക്

mohan-sharma

തിരുവനന്തപുരം∙ സത്യജിത് റായി ഫിലിം സൊസൈറ്റിയുടെ പുരസ്കാരം (15,000 രൂപ) സംവിധായകനും നടനുമായ മോഹൻ ശർമയ്ക്ക്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾ ഗാനരചയിതാവ് പൂവച്ചൽ ഖാദറിനും തിരക്കഥാകൃത്ത് ഡോ.ജോർജ് ഒാണക്കൂറിനുമാണ്. മേയ് രണ്ടിനു വൈകീട്ടു പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തുടർന്ന് മെലോഡിയസ് ഇളയരാജഎന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.