കോമ്രേഡ് ഇൻ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിൽ ദുൽക്കറിനെ പറ്റിച്ചു കടന്നു കളഞ്ഞ പെണ്ണെന്ന പേരു ദോഷമുള്ള നായികയാണു കാർത്തിക മുരളീധരൻ. പ്രേക്ഷകർ തന്നെ മറന്നിട്ടില്ലന്നതിന്റെ തെളിവായിട്ടാണു ‘തേപ്പുകാരി’ എന്ന വിളി കാർത്തിക കേൾക്കുന്നത്. കാർത്തികയെ കാണുമ്പോൾ നിങ്ങൾ ഞങ്ങളുടെ ഡിക്യുവിനോട് ചെയ്തതു ശരിയായില്ലെന്നു പറയുന്നവർ ഇപ്പോഴുമുണ്ട്.
Karthika Muralidharan Live Video
പുതിയ ചിത്രമായ അങ്കിളിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷം ചെയ്യുമ്പോൾ സിഐഎയിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒരു ചിത്രത്തിൽ എത്തിപ്പെട്ടതിന്റെ സന്തോഷത്തിലാണു കാർത്തിക. എന്നാൽ അങ്കിൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോഴും കാർത്തികയോട് ചോദിക്കാനുള്ളത് സിഐഎയെക്കുറിച്ച് തന്നെ.
എന്തിനാണ് ഞങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്നായിരുന്നു ലൈവിൽ വന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ‘സോറി, ഞാൻ മനഃപൂർവം ചെയ്തതല്ല. കേരളത്തില്‍ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുൽക്കർ സൽമാനെ വിട്ടുപോകില്ല. പക്ഷേ ഞാൻ എന്ത് ചെയ്യാനാ, എന്റെ തിരക്കഥാകൃത്ത് അങ്ങനെ എഴുതിപ്പോയി. സംവിധായകൻ പറയുന്നതല്ലേ ചെയ്യാൻ പറ്റൂ, അവരെ തേച്ചിട്ട് പോകാൻ കഴിയില്ലല്ലോ? കുഞ്ഞിക്കാ ഫാൻസിനോട് സോറി പറയുന്നു’. കാർത്തിക മറുപടിയായി പറഞ്ഞു.
പികെ, ത്രീ ഇഡിയറ്റ്സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറ വർക്കിലൂടെ ശ്രദ്ധേയനായ പ്രമുഖ ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണു അങ്കിളിലെ ഈ നായിക.