Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിബിന്റെ കല്യാണക്കുറിയും ഫുൾ കോമഡിയാണ്

bibin-wedding

മുഴുനീള കോമഡി സിനിമപോലെ ഒരു കല്യാണക്കുറി. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനാവുകയാണ്. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.

ചിരി പകരുന്ന നര്‍മ്മങ്ങളുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ പോലെ കല്യാണ കുറിയും ഇപ്പോള്‍ വൈറലാവുകയാണ്. സംവിധായകന്‍ സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്‍കിയതും ക്ഷണിച്ചതും. ടെലിവിഷന്‍ കോമഡികളില്‍ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്റെ ഉല്‍ഘാടന സമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.മേയ് 20-നാണ് വിവാഹം.

കല്യാണക്കുറിയിലെ കുറിപ്പ് ഇങ്ങനെ–

കല്യാണം വിളി

അല്ലയോ മാളോരേ....

ഒരു സന്തോഷ വാർത്തയുണ്ട് (ആർക്ക്)

കല്യാണമാണ് (ആരുടെ)

എന്റെ തന്നെ

ബിബിൻ ജോർജിന്റെ (അയ്യോ...ദാരിദ്യം)

ഞാൻ കെട്ടാൻ പോണ ആ ഭാഗ്യവതി 

ആരാണെന്ന് അറിയേണ്ടേ...

അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പിൽ വീട്ടിലെ

കാസ്പറിന്റെയും ബിന്ദുവിന്റെയും മകൾ

ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി

(അത് കലക്കി, കിടുക്കി, തിമിർത്തു)

ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക് 

കറുത്തേടം, സെന്റ് ജോർജ് പള്ളിയിൽ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാൻ)

മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂർ സെന്റ് ജയിംസ് ഹാളിൽ നടത്തുന്ന വിരുന്ന് സൽക്കാരത്തിലും പങ്കെടുത്ത് ‍ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)

എന്ന് 

എട്ടുതൈക്കൽ കുടുംബാംഗങ്ങൾ

അപ്പൻ വിൻസന്റ്

അമ്മ ലിസി

പെങ്ങന്മാർ ലിൻസി, റിൻസി

അളിയന്മാർ ബിജു, ലിൻസൺ

ബാക്കി കുറച്ച് ക്ടാങ്ങൾ

പിന്നെ എന്റെ ചാവേറുകളും...