അമ്മ മഴവിൽ മെഗാഷോയിൽ ഏറ്റവും ആകർഷം തമിഴ് സൂപ്പർതാരം സൂര്യയുടെ കടന്നുവരവായിരുന്നു. മോഹൻലാലിന്റെ പ്രത്യേകക്ഷണപ്രകാരമാണ് സൂര്യ തിരുവനന്തപുരത്ത് എത്തിയത്.
‘ഇതൊരു മനോഹരദിനമാണ്. എല്ലാവരും ചേർന്ന് പത്തുദിവസം സിനിമയുടെ ഷൂട്ടിന് പോലും പോകാതെ ഇതിനായി പരിശീലനം ചെയ്യുക. അതും ഒരു കുടുംബം പോലെ. എനിക്ക് തന്നെ അസൂയ തോന്നുന്നു. ഈ ബന്ധം കാണാന്‍ തന്നെ എത്ര മനോഹരം.’–സൂര്യ പറയുന്നു.